തീപിടിത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്

തീപിടിത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
dot image

ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ദില്ലി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്. എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

"ഓഗസ്റ്റ് 31-ന് ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് സർവീസ് നടത്തിയിരുന്ന AI2913 വിമാനം, പറന്നുയർന്ന് അധികം താമസിയാതെ ഡൽഹിയിൽ തിരിച്ചിറക്കി. എഞ്ചിനിൽ തീപിടിത്ത സാധ്യതയുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതിനാലാണിത്", അധികൃതർ പറഞ്ഞു. വിമാനത്തിൽ പരിശോധന തുടരുകയാണ്.

Content Highlights: Delhi-Indore Air India flight returns shortly after takeoff over 'fire indication'

dot image
To advertise here,contact us
dot image