ആ മൂന്ന് സിനിമകളുടെ വമ്പൻ പരാജയം രൺബീറിന് ഒരു സമയത്ത് ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയിരുന്നു: അനുരാഗ് കശ്യപ്

'തന്റെ സംവിധായകനെ പൂർണമായും വിശ്വസിക്കുന്ന ആളാണ് രൺബീർ'

ആ മൂന്ന് സിനിമകളുടെ വമ്പൻ പരാജയം രൺബീറിന് ഒരു സമയത്ത് ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയിരുന്നു: അനുരാഗ് കശ്യപ്
dot image

നടൻ രൺബീർ കപൂറിനെക്കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വളരെയധികം കമ്മിറ്റ്മെന്റ് ഉള്ള വ്യക്തിയാണ് രൺബീർ കപൂർ എന്ന് അനുരാഗ് കശ്യപ് പറഞ്ഞു. മൂന്ന് സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനാൽ ഒരു സമയത്ത് അദ്ദേഹത്തിന് ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. പക്ഷെ അപ്പോഴും അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റ് അതിശയിപ്പിച്ചെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.

'ഒരുപാട് കമ്മിറ്റ്മെന്റ് ഉള്ള വ്യക്തിയാണ് രൺബീർ കപൂർ. എന്നാൽ ഇപ്പോൾ അദ്ദേഹം പരീക്ഷണങ്ങൾ നടത്തുന്നത് നിർത്തി. തന്റെ സംവിധായകനെ പൂർണമായും വിശ്വസിക്കുന്ന ആളാണ് രൺബീർ. അയാളുടെ വിഷനെ പൂർണമായും വിശ്വസിച്ച് അദ്ദേഹം അതിനൊപ്പം നിൽക്കും. എന്നാൽ ഒരു സമയത്ത് അദ്ദേഹത്തിന് ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. അതിന് കാരണം മൂന്ന് പരാജയ സിനിമകൾ ആയിരുന്നു. ബോംബെ വെൽവെറ്റ്, ബേശരം, ജഗ്ഗാ ജാസൂസ് എന്നിവ ആയിരുന്നു ആ മൂന്ന് സിനിമകൾ. അങ്ങനെ അതിനുശേഷം അദ്ദേഹം പെട്ടെന്ന് പരീക്ഷണ സിനിമകൾ ചെയ്യുന്നത് അവസാനിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ കമ്മിറ്റ്മെന്റ് അതിശയകരമാണ്. അദ്ദേഹം ഒരിക്കലും തെറ്റ് ചെയ്യില്ല. സംവിധായകന്റെ ഭാഗത്താണ് തെറ്റ്. എല്ലാവരും ഒരു നല്ല സിനിമ നിർമ്മിക്കാനാണ് ഒത്തുചേരുന്നത്. പക്ഷെ ഒരു മോശം സിനിമ സൃഷ്ടിക്കുന്നത് സംവിധായകൻ മാത്രമാണ്', അനുരാഗ് കശ്യപിന്റെ വാക്കുകൾ.

രൺബീറിനെ നായകനാക്കി അനുരാഗ് കശ്യപ് ഒരുക്കിയ ആക്ഷൻ ചിത്രമായിരുന്നു ബോംബെ വെൽവെറ്റ്. 120 കോടി മുതൽമുടക്കിൽ ഒരുങ്ങിയ സിനിമയ്ക്ക് വെറും 23 കോടി മാത്രമാണ് നേടാനായത്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും പ്രകടനങ്ങൾക്കും വലിയ വിമർശനങ്ങൾ ആണ് ലഭിച്ചത്. അനുഷ്ക ശർമ്മ, കരൺ ജോഹർ, വിക്കി കൗശൽ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. വാസൻ ബാല, ഗ്യാൻ പ്രകാശ്, അനുരാഗ് കശ്യപ്, എസ് തണികാചലം എന്നിവർ ആയിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്.

Content Highlights: Ranbir Kapoor had self-doubt after failure of Bombay Velvet, Besharam and Jagga Jasoos says Anurag Kashyap

dot image
To advertise here,contact us
dot image