
ഭര്‍ത്താവിനെ പ്രണയിച്ച അടുത്ത സുഹൃത്തിനെതിരെ ബാനര്‍ പോരാട്ടവുമായി ചൈനീസ് യുവതി. ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തുന്നതിന് നന്ദി പറഞ്ഞുകൊണ്ട് പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ യുവതി ബാനറും കൊടിതോരണങ്ങളും ഉയര്‍ത്തുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നന്ദി പറയുക മാത്രമല്ല സുഹൃത്തിന്റെ പേര് വെളിപ്പെടുത്തുന്ന രീതിയിലാണ് ബാനറും തോരണങ്ങളും യുവതി ഉയര്‍ത്തിയത്. ചൈനയില്‍ തങ്ങളെ സഹായിച്ച ഒരാളോടുള്ള നന്ദു സൂചകമായാണേ്രത ചുവന്ന നിറത്തിലുള്ള തോരണങ്ങള്‍ കൊണ്ട് അലങ്കരിക്കുക. ഏറ്റവും അടുത്ത സുഹൃത്തിന്റെ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിക്കൊണ്ട് പൊതുരീതികളും ധാര്‍മികതയും ലംഘിക്കുകയാണ് ഷി ചെയ്തതെന്നാണ് ബാനറില്‍ യുവതി ആരോപിക്കുന്നത്. മറ്റൊരു ബാനറില്‍ അഞ്ചുവര്‍ഷത്തോളമായി ഭര്‍ത്താവുമായി സുഹൃത്തിന് ബന്ധമുണ്ടെന്നും അവള്‍ പറയുന്നുണ്ട്.
' കഴിഞ്ഞ 12 വര്‍ഷമായി അവളെന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അഞ്ചുവര്‍ഷത്തോളമായി എന്റെ ഭര്‍ത്താവിന് ആവശ്യമുള്ള ലൈംഗിക സേവനങ്ങള്‍ അവര്‍ നിറവേറ്റുന്നുണ്ട്.' യുവതി പറയുന്നു. ഭര്‍ത്താവും സുഹൃത്തും ഒന്നിച്ച് ഹോട്ടലില്‍ കഴിഞ്ഞതായും അവള്‍ ആരോപിക്കുന്നുണ്ട്. ഓഫീസ് മണിക്കൂറുകളിലാണ് ഭര്‍ത്താവുമായി ഷി ഹോട്ടലുകളില്‍ പോയിരുന്നതെന്നാണ് ആരോപണം.
ഹോങ്ഷന്‍ കമ്യൂണിറ്റിയുടെ ടൂറിസം മാനേജ്‌മെന്റ് ഓഫീസിലാണ് സുഹൃത്ത് ജോലി ചെയ്യുന്നത്. അങ്ങനെയൊരാള്‍ അവിടെ ജോലിചെയ്യുന്നതായി സമ്മതിച്ച ഓഫീസ് അന്വേഷണം നടക്കുകയാണെന്നും ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ അറിയിച്ചു. ബാനര്‍ ഉയര്‍ന്ന അതേ കെട്ടിട സമുച്ചതയത്തിലാണോ ഷി താമസിക്കുന്നതെന്ന കാര്യം വ്യക്തമല്ല.
Content Highlights: Chinese Wife's Unconventional Revenge: Banners Expose Husband's Affair