
അടുത്തമാസം ഒന്നു മുതല്‍ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 'ഓകെ ടു ബോര്‍ഡ്' സന്ദേശം ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. മുന്‍പ് വിസ സാധുതയുള്ളതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി വിസയുടെ കോപ്പി അതാത് എയര്‍ ലൈന്‍ ഓഫീസില്‍ പരിശോധനക്ക് വിധേയമാക്കുമായിരുന്നു. വിസ മെസ്സേജിനായി മൂന്ന് ദിനാര്‍ വരെ ചാര്‍ജും ഈടാക്കിയിരുന്നു. എന്നാല്‍ പുതിയ സംവിധാനം അനുസരിച്ച് വിസയുടെ വിവരങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനായി പരിശോധിക്കാനാകും.
തൊഴില്‍ വിസയും കുടുംബ വിസയും എല്‍ എം ആര്‍ എയുടെ വെബ്സൈറ്റിലൂടെയും സന്ദര്‍ശക വിസകളും ഫാമിലി വിസകളും ഇ-വിസ വെബ്സൈറ്റിലൂടെയും പരിശോധിക്കാം. വീട്ടുജോലിക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റും എല്‍ എം ആര്‍ എ വെബ്സൈറ്റില്‍ ലഭ്യമാകും. യാത്രക്കാര്‍ വിസയുടെ പ്രിന്റൗട്ട് കൈവശം വെയ്ക്കണമെന്നും ചെക്ക് ഇന്‍ കൗണ്ടറുകളിലും എമിഗ്രേഷന്‍ കൗണ്ടറുകളിലും അവ കാണിക്കണമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
Content Highlights: Now OK TO BOARD is not required on Air India for passengers travelling to Bahrain