പാട്ടത്തിനെത്തിനെടുത്ത ഭൂമിയില്‍ തെങ്ങും വാഴയും കൃഷി, 'ഇടവിള'യായി കഞ്ചാവ് ചെടികൾ; 'കർഷകൻ' പിടിയിൽ

കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ മനയത്രയിൽ വിജയകുമാറാ(59)ണ്‌ പിടിയിലായത്

പാട്ടത്തിനെത്തിനെടുത്ത ഭൂമിയില്‍ തെങ്ങും വാഴയും കൃഷി, 'ഇടവിള'യായി കഞ്ചാവ് ചെടികൾ; 'കർഷകൻ' പിടിയിൽ
dot image

പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവ് ചെടികൾ കൃഷിചെയ്തയാൾ പത്തനംതിട്ട സബ്ഡിവിഷൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ മനയത്രയിൽ വിജയകുമാറാ(59)ണ്‌ പിടിയിലായത്. ചെറുകോലുള്ള പറമ്പിൽ വിവിധയിടങ്ങളിൽ നട്ടുവളർത്തിയ നിലയിലാണ് അഞ്ച് കഞ്ചാവുചെടികൾ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച റെയ്ഡ് രാത്രി ഒൻപതുവരെ നീണ്ടു. റെയ്ഡിൽ വീടിന്റെ മുകൾ നിലയിലെ പലചരക്കുകടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പാട്ടത്തിനെടുത്ത പുരയിടത്തിൽ തെങ്ങ്, വാഴ, ഇഞ്ചി, ചേമ്പ് തുടങ്ങിയ കാർഷികവിളകൾക്കിടയിൽ കഞ്ചാവുചെടി നട്ടുവളർത്തിയതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ടെറസിനുമുകളിൽ മേശയും അലമാരകളും വെച്ച് ക്യാബിൻ തിരിച്ച് പലചരക്കുൾപ്പെടെയുള്ളവ വെച്ച കടയിലെ കട്ടിലിന്റെ അടിയിൽ നിന്ന് ഭാഗികമായി ഉണങ്ങിയ 7.8 ഗ്രാം കഞ്ചാവും 50.03 ഗ്രാം ഉണങ്ങിയ കഞ്ചാവുമാണ് പിടികൂടിയത്.

Content Highlights: man arrested for planting cannabis

dot image
To advertise here,contact us
dot image