
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പലരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് തൈറോയിഡ് തകരാറുകള്‍. തൈറോയിഡ് ഗ്രന്ധികള്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ക്ഷീണം, പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുക, മുടികൊഴിച്ചില്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം.
തൈറോയിഡിന്റെ ചികിത്സാരീതി മരുന്നുകള്‍ കഴിക്കുന്നതാണെങ്കിലും പലരും പ്രകൃതിദത്തവും നിരുപപദ്രവകരവുമായ പല മാര്‍ഗ്ഗങ്ങളും തേടാറുണ്ട്. പോഷകാഹാര വിദഗ്ധയായ മന്‍പ്രീത് കല്‍റ തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്ന ഒരു ഹെര്‍ബല്‍ ചായ പരിചയപ്പെടുത്തുകയാണ്.
ചായ തയ്യാറാക്കുന്ന വിധം
മല്ലി ഇല ഉണക്കിപൊടിച്ചത് - ഒരു ടീസ്പൂണ്‍
ജീരകം - ഒരു ടീസ്പൂണ്‍(വറുത്ത് പൊടിച്ചത്
മുരിങ്ങ ഇല ഉണക്കി പൊടിച്ചത് - ഒരു ടീസ്പൂണ്‍
ചുക്ക് പൊടി- ഒരു ടീസ്പൂണ്‍
(ഇവയെല്ലാം ഒരുമിച്ച് മിക്‌സ് ചെയ്ത് ഒരു വായൂ കടക്കാത്ത കുപ്പിയില്‍ അടച്ച് സൂക്ഷിക്കാം)
ഈ മിശ്രിതത്തില്‍നിന്ന് ഒരു സ്പൂണ്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി എല്ലാ ദിവസവും വെറും വയറ്റില്‍ കുടിക്കുക.
ആരോഗ്യ ഗുണങ്ങള്‍ ഇങ്ങനെ
തൈറോയിഡ് സന്തുലിതാവസ്ഥയെ സഹായിക്കാന്‍ ആവശ്യമായ ധാതുക്കള്‍ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. ജീരകം കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നു. മുരിങ്ങയില സിങ്ക്, സെലിനിയം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇഞ്ചി പ്രധാനമായും വിരുദ്ധ ബാഹ്യാവിഷ്‌കാര ഗുണങ്ങള്‍ക്ക് പേരുകേട്ടതായതിനാല്‍ തൈറോയിഡ് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇവയെല്ലാം തൈറോയിഡ് ഹോര്‍മോണ്‍ നിയന്ത്രണത്തെ സഹായിക്കുന്നു. ഈ ചായ പ്രകൃതിദത്തമായ ഒരു ഉപാധിയായി പ്രവര്‍ത്തിക്കുമെങ്കിലും തൈറോയിഡ് രോഗികള്‍ എപ്പോഴും ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണങ്ങളും കൂട്ടിചേര്‍ക്കലുകളും നടത്തുമ്പോള്‍ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.
Content Highlights :This herbal remedy, which can be prepared using ingredients at home, can help regulate the thyroid