ഛത്തീസ്ഗഡില്‍ ട്രക്കും ട്രെയ്‌ലറും കൂട്ടിയിടിച്ച് അപകടം;കുട്ടികള്‍ ഉള്‍പ്പടെ 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പരിക്കേറ്റവർ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്

dot image

റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ ട്രക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 മരണം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റായ്പൂര്‍-ബലോദാബസാര്‍ റോഡില്‍ സറഗോണിന് സമീപമായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ നാല് പേര്‍ കുട്ടികളാണ്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഒരു കുടുംബ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവരുടെ വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഛത്തൗഡ് ഗ്രാമത്തില്‍ നിന്ന് ബന്‍സാരിയിലേക്കായിരുന്നു ഇവരുടെ യാത്ര. ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരികയായിരുന്നു ഇവര്‍.

പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും അവര്‍ക്കാവശ്യമായ എല്ലാ ചികിത്സകളും നല്‍കുന്നുണ്ടെന്നും റായ്പൂര്‍ എസ്പി ലാല്‍ യു സിംഗ് പറഞ്ഞു. അപകടവിവരം അറിഞ്ഞ ഉടനെ പൊലീസ് സംഘം സ്ഥലത്തെത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: More Than Ten Dead In Trailer-truck Collision In Chhattisgarh's Raipur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us