മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നില്‍ പാകിസ്താന്റെ ഉപാധി!

ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയില്‍ നിശ്ചയിച്ച മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പാകിസ്താന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കായിരുന്നു

മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഇന്ത്യക്കെതിരെ കളിക്കാം; ഐസിസിക്ക് മുന്നില്‍ പാകിസ്താന്റെ ഉപാധി!
dot image

നിലവില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഐസിസിക്ക് മുന്‍പില്‍ ഉപാധികള്‍ വെച്ച് പാകിസ്താന്‍ ക്രിക്കറ്റ്. ഐസിസിക്ക് മുന്നില്‍ വെച്ച മൂന്ന് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഐസിസിയുടെ പ്രത്യേക സംഘത്തെ പിസിബി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഫെബ്രുവരി 15-ന് കൊളംബോയില്‍ നിശ്ചയിച്ച മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി പാകിസ്താന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കായിരുന്നു. ഐസിസി പ്രതിനിധികളായി ഇമ്രാന്‍ ഖവാജ, മുബഷിര്‍ ഉസ്മാനി എന്നിവര്‍ക്ക് മുന്നിലാണ് പാകിസ്താന്‍ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Also Read:

ബംഗ്ലാദേശിന് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കുക. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും പങ്കാളിത്ത ഫീസ് ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന പണം നല്‍കുക. ഭാവിയിലെ ഒരു ഐസിസി ടൂര്‍ണമെന്റ് ആതിഥേയത്വം വഹിക്കാന്‍ പാകിസ്താന് അവസരം നല്‍കുക എന്നിങ്ങനെയെന് മൂന്ന് ആവശ്യങ്ങള്‍. ഇത് അംഗീകരിച്ചാല്‍ മത്സരം കളിക്കാമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഐസിസി ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ല.

ചര്‍ച്ചകള്‍ക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രതിനിധിയും പാകിസ്തനിലുണ്ടെന്നാണ് സൂചന.സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. നിലപാട് മാറാത്തതിനെ തുടര്‍ന്നു ഐസിസി ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കി. പകരം സ്‌കോട്ലാന്‍ഡിനു അവസരം കൊടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റില്‍ കളിക്കാനും എന്നാല്‍ ഇന്ത്യക്കെതിരെ മത്സരിക്കില്ലെന്നും നിലപാടെടുത്തത്.

Content Highlights- Pakistan's Three Demands to ICC to play against India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us