
തിരുവനന്തപുരം: തിരുവനന്തപുരം വിതുര ആറ്റുമണ്‍പുറം പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍. പാലം നിര്‍മ്മാണത്തിനായി ഒരു കോടി 41 ലക്ഷം രൂപ അനുവദിച്ചു. സാങ്കേതിക അനുമതി ലഭിക്കാത്തതാണ് വൈകാന്‍ കാരണമെന്നും സാങ്കേതിക അനുമദിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രസിഡന്റ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. വാമനപുരം ആറില്‍ പകുതിവഴിയിലായ പാലം നിര്‍മ്മാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് ഇടപെടല്‍.
94 ലക്ഷം രൂപ മുടക്കി അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആറ്റുമണ്‍പുറം പാലം പണിതത്. എസ്‌സി എസ്ടി ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്തിന് ആയിരുന്നു നിര്‍മ്മാണ ചുമതല. പക്ഷേ ഫണ്ട് തീര്‍ന്നെങ്കിലും പാലം പണി തീര്‍ന്നില്ല.
പിരിവെടുത്ത് നാട്ടുകാര്‍ താല്‍ക്കാലികമായി തയ്യാറാക്കിയ പാലമാണ് നിലവില്‍ അറ്റുമണ്‍പുറത്തെ ജനങ്ങളുടെ ആശ്രയം. ജനങ്ങളുടെ ദുരിതം സംബന്ധിച്ച റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി ഇടപെടാം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ ഉറപ്പ് നല്‍കുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ ജി സ്റ്റീഫനും റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അതേസമയം പാലം നിര്‍മ്മാണം ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
Content Highlights: Panchayat President says construction of Vithura Attumanpuram bridge will be done soon