

കൊച്ചി: മാവേലി എക്സ്പ്രസ്സിൽ മദ്യപ്പിച്ചെത്തിയ യുവാവ് ബോഗിക്കുള്ളിൽ വെച്ച് ടിടിഇയെ കയ്യേറ്റം ചെയ്തു. മാവേലി എക്സ്പ്രസ്സ് തുറവൂർ എത്തിയ സമയത്തായിരുന്നു യുവാവിൻ്റെ പരാക്രമം. മട്ടാഞ്ചേരി സ്വദേശി ഷാഹിലാണ് അക്രമം നടത്തിയത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഇയാളെ ടിടിഇ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കയ്യേറ്റ ശ്രമം. സംഭവത്തിൽ തടയാനെത്തിയ സിവിൽ പൊലീസ് ഓഫീസറുടെ ചുണ്ടിനും കൈക്കും പരിക്കേറ്റു. പ്രതിയെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് വെച്ച് പൊലീസിന് കൈമാറി.
Content Highlights: A drunk youth assaulted a TTE on the Maveli Express; a police officer who tried to stop him was injured