

നിരവധി സ്‌കിൻകെയർ ഉത്പന്നങ്ങൾ വിപണയിൽ ലഭ്യമാണെങ്കിലും സൺസ്‌ക്രീനാണ് ഇതിൽ ഏറ്റവും പ്രാധാന്യമുള്ളത്. ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിന് പുറമേ, ഒരു ടാനിങിനെ പ്രതിരോധിക്കുകയും യുവിബി എക്‌സ്‌പോസ്ച്ചർ നിന്നുള്ള പ്രശ്‌നങ്ങളിൽ നിന്നും സുരക്ഷയും നൽകും. എത്ര രൂപ കൊടുത്ത് നിങ്ങൾ സൺസ്‌ക്രീൻ വാങ്ങിയാലും, അതിന്റെ എസ്പിഎഫ് എത്രയായാലും, സൂര്യപ്രകാശത്തിൽ നിന്നും എന്തുമാത്രം സംരക്ഷണം സൺസ്‌ക്രീൻ നൽകുമെന്ന് അവകാശപ്പെട്ടാലും നിങ്ങൾ മുഖത്തും ചർമത്തിലും എത്ര അളവിൽ ഇത് തേയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത് ഉപയോഗിക്കുന്നതിന്റെ ഗുണം. ഉയർന്ന ഗുണനിലവാരമുള്ള എസ്പിഎഫ് 50 പിഎ++++ പ്രൊട്ടക്ഷൻ നൽകുന്ന സൺസ്‌ക്രീൻ ഉപയോഗിച്ചിട്ടും നിങ്ങൾക്ക് പ്രതീക്ഷിച്ച ഗുണം ലഭിക്കുന്നില്ലെങ്കിൽ അതിനർത്ഥം നിങ്ങൾ കൃത്യമായി ഇത് ചർമത്തിൽ അപ്ലൈ ചെയ്യുന്നില്ലെന്നാണ്.
സൺസക്രീൻ എത്രമാത്രം അളവിൽ ചർമത്തിൽ തേയ്ക്കണമെന്നതിനെ കുറിച്ച് വിശദീകരിക്കുകയാണ്
Garekars M.D. Dermatology Clinics MDയായ ഡോ ഗുർവീൺ വാറൈക്ക്. രണ്ട് വിരലുകളിലായോണാ അതോ മൂന്നുവിരലുകളിലായോണോ ഇനി ഒരു ടീസ്പൂണാണോ എന്നിങ്ങനെ പല സംശയങ്ങളും പലർക്കും ഉണ്ടെന്ന്് ഡോക്ടർ പറയുന്നു. മുഖത്ത് ഒരു ചതുരശ്ര സെന്റിമീറ്ററിൽ 02 മില്ലിഗ്രാം വീതമാണ് അപ്ലൈ ചെയ്യേണ്ടതെന്നാണ് അവർ വിശദീകരിക്കുന്നത്. ഇങ്ങനെ കണക്കുക്കൂട്ടിയാൽ മുഖത്തും കഴുത്തിലുമായി 1.6 മുതൽ 1.8 ഗ്രാമാണ്. ഇത്് മൂന്നുവിരലുകളിൽ എടുക്കുന്ന സൺസ്‌ക്രീനിന് തുല്യമായി വരും. ഇനി മുഖത്ത് മാത്രമാണെങ്കിൽ അത് രണ്ട് വിരലുകളിലെടുക്കുന്നത്ര സൺസ്‌ക്രീനാണ് ആവശ്യം.
കൃത്യമായ അളവിലുള്ള സൺസ്‌ക്രീൻ ചർമത്തിൽ അപ്ലൈ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നും അറിഞ്ഞിരിക്കണം. നിങ്ങൾ മുഖത്തും കഴുത്തിലുമായി മൂന്നിന് പകരം രണ്ട് വിരലുകളിൽ എടുത്ത സൺസ്‌ക്രീൻ മാത്രമാണ് പുരട്ടുന്നതെങ്കിൽ എസ്പിഎഫ് 25ശതമാനമായി കുറയും. അതായത് നിങ്ങളുടെ എസ്പിഎഫ് 50 ആണെങ്കിൽ, നിങ്ങൾക്ക് എസ്പിഎഫ് 30യുടെ ഗുണം മാത്രമേ ലഭിക്കുള്ളു. ഇനി നിങ്ങൾ ഒരു വിരലിലെടുത്ത സൺസ്‌ക്രീനാണ് അപ്ലൈ ചെയ്യുന്നതെങ്കിൽ നിങ്ങൾ ലഭിക്കുക എസ്പിഎഫ് 10ന്റെയോ 15ന്റെയോ ഗുണമായിരിക്കും. രണ്ട് വിരലുകളാണെങ്കിൽ, UVA PA++++, PA++ ആയികുറയും. പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കാൻ നല്ലൊരു അളവിൽ തന്നെ സൺസ്‌ക്രീൻ ചർത്തിൽ അപ്ലൈ ചെയ്യണം.
ദൈന്യദിന ഉപയോഗത്തിന് എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീനാണ് ഏറ്റവും നല്ലതെന്ന് ജോൺസ് ഹോപ്പ്കിൻസ് മെഡിസിൻ പറയുന്നു. ഒരുപാട് നേരം വെയിലത്ത് ചിലവഴിക്കുന്നവരാണെങ്കിൽ എസ്പിഎഫ് 60ആകും മികച്ചത്. നിങ്ങൾ എന്നും സൺസ്‌ക്രീൻ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവരാണെങ്കിൽ Cleveland Clinic പബ്ലിഷ് ചെയ്ത റിപ്പോർട്ടിൽ പറയുന്നത് ശ്രദ്ധിക്കണം. ചർമത്തിന്റെ സംരക്ഷണ കവചത്തെ നിലനിർത്തുകയും എക്‌സിമ(ചർമത്തിൽ വരണ്ടതും ചൊറിച്ചിൽ ഉണ്ടാക്കുന്നതുമായ പാടുകൾ), റോസേഷ്യ(മുഖത്ത് ചുവപ്പ് നിറമുണ്ടാക്കുന്ന ചർമരോഗം), മുഖക്കുരു എന്നിവയെ പ്രതിരോധിക്കുകയും ചെയ്യും. സ്‌കിൻ കാൻസർ പിടിപെടാനുള്ള സാധ്യത കുറയ്ക്കുകയും ചർമത്തെ യുവിബി കിരണങ്ങളിൽ നിന്ന് സംരക്ഷണവും ലഭിക്കും. അകാലവാർദ്ധക്യ ലക്ഷണങ്ങൾ തടയാനും സൺസ്‌ക്രീൻ ഉപയോഗത്തിന് കഴിയും.
Content Highlights: Dermatologist advices how much sunscreen should you apply on your skin and neck