ദിവസവും മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട് പ്രമേഹനിയന്ത്രണം സാധ്യമോ? ഡോക്ടര്‍ പറയുന്നു

മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട് പ്രമേഹം നിയന്ത്രിക്കാം എന്ന സോഷ്യല്‍മീഡിയ പ്രചരണം സത്യമാണോ?

ദിവസവും മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട് പ്രമേഹനിയന്ത്രണം സാധ്യമോ? ഡോക്ടര്‍ പറയുന്നു
dot image

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതും പലരും പരീക്ഷിച്ചുനോക്കുന്നതുമായ ഒന്നാണ് പ്രമേഹം നിയന്ത്രിക്കാന്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ മതി എന്നുളള മാര്‍ഗ്ഗം. മധുരക്കിഴങ്ങ് കഴിച്ചാല്‍ പ്രമേഹം കുറയും എന്നാണ് ചിലരുടെയെങ്കിലും വാദം. ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ? എന്‍ഡോക്രൈനോളജിസ്റ്റ് ജീന സൂസന്‍ ജോര്‍ജ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പ്രമേഹരോഗികളുടെ മധുരക്കിഴങ്ങ് ഉപയോഗത്തെക്കുറിച്ച് പറയുന്നു.

sweet poteto and diabetes

കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കാര്‍ബോഹൈഡ്രേറ്റ് ഡാരാളം അടങ്ങിയവയാണ്. കപ്പയും ഉരുളക്കിഴങ്ങുമാണ് നാം പ്രധാനമായും കഴിക്കുന്ന രണ്ട് പ്രധാനപ്പെട്ട കിഴങ്ങുവര്‍ഗ്ഗങ്ങള്‍. ഇവയിലെ കാലറിയുമായി താരതമ്യം ചെയ്യുമ്പോള്‍ മധുരക്കിഴങ്ങിലും കാലറിയും കാര്‍ബോഹൈഡ്രേറ്റും ഒക്കെയുണ്ടെങ്കിലും അതിന് ഗ്ലൈസമിക് ഇന്‍ഡക്‌സ് (ഒരു ഭക്ഷണം നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ ഉയര്‍ത്തുന്നു എന്നതിന്റെ അളവുകോലാണ് ഗ്ലൈസെമിക് സൂചിക) കുറവാണ്.

അതുകൊണ്ട് മധുരക്കിഴങ്ങ് കഴിച്ചുകഴിയുമ്പോള്‍ മറ്റ് കിഴങ്ങ് വര്‍ഗ്ഗങ്ങളെ പോലെ ഷുഗര്‍ സ്‌പൈക്ക് പെട്ടെന്ന് ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇതൊരു നാലുമണി പലഹാരമായോ അല്ലെങ്കില്‍ കപ്പ കൂടുതല്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരില്‍ അതിന് പകരമായോ മധുരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിലും മധുരക്കിഴങ്ങ് കഴിച്ചതുകൊണ്ട് പ്രമേഹം മാറുമെന്നോ ഷുഗര്‍ നിയന്ത്രിക്കാനാവുമെന്നോ ഉളളത് മിധ്യാധാരണയാണ്.

Content Highlights :Is the social media hype that eating sweet potatoes can control diabetes true?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image