രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി വിജയ്; ലിസ്റ്റിൽ 'വി'യിൽ തുടങ്ങുന്ന മണ്ഡലങ്ങൾ മാത്രം

2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്‍റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി വിജയ്;  ലിസ്റ്റിൽ 'വി'യിൽ തുടങ്ങുന്ന മണ്ഡലങ്ങൾ മാത്രം
dot image

ചെന്നൈ: ടിവികെ നേതാവ് വിജയ് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചന. മത്സരത്തിനായി രണ്ട് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുക. നഗര, പ്രാദേശിക മേഖലകളില്‍ പാര്‍ട്ടിയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനും കൂടുതല്‍ ആളുകളുമായി ബന്ധമുണ്ടാക്കുന്നതിനുമാണ് തന്ത്രപരമായ ഈ നീക്കമെന്നാണ് കരുതുന്നത്.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിജയ് തന്റെ ആദ്യ തട്ടകമായി ഏത് മണ്ഡലം തിരഞ്ഞെടുക്കുമെന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മണ്ഡലങ്ങളില്‍ വിജയ് മത്സരിക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും തുടര്‍ നീക്കങ്ങളെന്നും സൂചനയുണ്ട്. 2011ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം 115 സീറ്റുകള്‍ നേടിയിരുന്നു. ഇതിന്‍റെ വലിയ ആത്മവിശ്വാസവും വിജയ്ക്കുണ്ട്.

'വി' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന മണ്ഡലത്തില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് കരുതുന്നതിനാല്‍ വിരുഗമ്പാക്കം, വേലച്ചേരി, വിക്രവണ്ടി, വേദാരണ്യം എന്നീ നാല് മണ്ഡലങ്ങളാണ് വിജയ്‌യുടെ ലിസ്റ്റിലുള്ളത് എന്നാണ് വിവരം. വിജയസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇതില്‍ വിരുഗമ്പാക്കം, വേലച്ചേരി എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍.

അതേസമയം ജനങ്ങളുടെ പിന്തുണയോടെ ഒരു വലിയ രാഷ്ട്രീയ ശക്തിയായി ടിവികെ ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് വിജയ് നേരത്തെ പറഞ്ഞിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു പാര്‍ട്ടി തങ്ങളാണെന്നും വിജയ് ചൂണ്ടിക്കാണിച്ചിരുന്നു. അന്ന് ത്രികോണ മത്സരത്തെക്കുറിച്ചുള്ള സാധ്യതകളും വിജയ് തള്ളി. തമിഴ്‌നാട്ടില്‍ യഥാര്‍ത്ഥ പോരാട്ടം നടക്കുക ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നാണ് വിജയ് പറഞ്ഞത്. പ്രസംഗത്തില്‍ ഡിഎംകെയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസത്തോടെ വിജയ് പറഞ്ഞിരുന്നു.

Content Highlight; TVK leader Vijay is reportedly planning to contest from two constituencies in Tamil Nadu. There are also reports that two constituencies have been identified for the contest. Vijay will contest from Virugambakkam and Velachery constituencies in Tamil Nadu.

dot image
To advertise here,contact us
dot image