'ദളിതനെങ്കിൽ ബിജെപിയിൽ വളർച്ചയുണ്ടാകില്ല';യെദ്യൂരപ്പയുടെ മകന് പാർട്ടി അദ്ധ്യക്ഷനായതിൽ ബിജെപി എംപി

നവംബർ 15ന് ഔദ്യോഗികമായി ബി വൈ വിജയേന്ദ്ര കർണാടക ബിജെപിയുടെ അദ്ധ്യക്ഷനായി ചുമതലയേൽക്കും

dot image

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിര്ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ മകന് സ്ഥാനക്കയറ്റം നൽകിയതിനെ വിമർശിച്ച് ബിജെപി എംപി. എംപിയായ രമേഷ് ജഗജിനാഗിയാണ് വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരിഗണിക്കാതെ യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്രയെ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷനാക്കിയതാണ് ജഗജിനാഗിയെ അസ്വസ്ഥനാക്കിയത്.

ഹിജാബ് വേണ്ട, പക്ഷേ 'മംഗല്സൂത്രയും മിഞ്ചിയും' ആകാം; കര്ണാടകയിലെ പുതിയ ഉത്തരവ്, പരക്കെ ആക്ഷേപം

'നിങ്ങൾ ദളിത് വിഭാഗത്തിൽ നിന്നുളളയാളാണോ, എങ്കിൽ നിങ്ങൾക്ക് ബിജെപിയിൽ വളരാൻ അവസരം ലഭിക്കില്ല. നിങ്ങൾ മറ്റ് സവര്ണരായ നേതാക്കളോ സമ്പന്നരോ അല്ലെങ്കിൽ ഗൗഡ (വൊക്കലിഗ) വിഭാഗത്തിൽപെട്ടവരോ ആണെങ്കിൽ ജനങ്ങൾ പിന്തുണയ്ക്കും. പക്ഷേ അവിടെ ഒരു ദളിതനുണ്ടെങ്കിൽ ആരും പിന്തുണയ്ക്കില്ല. ഇത് ഞങ്ങൾക്ക് അറിയാം, ഇത് വളരെ നിർഭാഗ്യകരമാണ്,' രമേഷ് ജഗജിനാഗി പറഞ്ഞു.

ബി എസ് യെദ്യൂരപ്പയുടെ മകനായതുകൊണ്ടാണ് പാർട്ടി ഹൈക്കമാൻഡ് ബി വൈ വിജയേന്ദ്രയെ പാർട്ടിയുടെ അദ്ധ്യക്ഷനാക്കിയതെന്നും ജഗജിനാഗി വിമർശിച്ചു. നവംബർ 15ന് ഔദ്യോഗികമായി ബി വൈ വിജയേന്ദ്ര കർണാടക ബിജെപിയുടെ അദ്ധ്യക്ഷനായി ചുമതലയേൽക്കും. നളിൻ കുമാർ കാട്ടീലിന് പകരക്കാരനായിട്ടാണ് വിജയേന്ദ്ര വരുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് വിജയേന്ദ്രയെ അദ്ധ്യക്ഷനാക്കി നിയമിച്ചത്. ശികാരിപുര എംഎൽഎയാണ് വിജയേന്ദ്ര.

dot image
To advertise here,contact us
dot image