'ഭാരതത്തിനും സൈനികര്‍ക്കും അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തും'

ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കര സഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തും.

dot image

തിരുവനന്തപുരം: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാജ്യത്തിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ. 'ഭാരതത്തിനും സൈനികര്‍ക്കും അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി ഞായറാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് സഭാ അദ്ധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി കാക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും കാതോലിക്കബാവാ പറഞ്ഞു. ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കര സഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തും.

Content Highlights: The Orthodox Church has called for a special prayer for the country on Sunday

dot image
To advertise here,contact us
dot image