'ഒരിക്കലും പിന്‍വാങ്ങരുത്': 20 വര്‍ഷത്തിനൊടുവില്‍ ശിവാനന്ദനെ ഭാഗ്യം കടാക്ഷിച്ചു, നേടിയത് 35 ലക്ഷം

' രണ്ട് പതിറ്റാണ്ടിനപ്പുറം എന്റെ ക്ഷമയ്ക്ക് ഫലം കണ്ടിരിക്കുന്നു.'

dot image

അബുദാബി: ഇരുപത് വര്‍ഷമായി കണ്ട സ്വപ്‌നം ഒടുവില്‍ സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലാണ് മലയാളിയായ ശിവാനന്ദന്‍ രാമഭദ്രന്‍. 1986 മുതല്‍ അബുദാബിയിലാണ് രാമഭദ്രന്റെ താമസം. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശിവാനന്ദന്‍ ബിഗ് ടിക്കറ്റ് എടുക്കാന്‍ ആരംഭിച്ചത്. അന്നുമുതല്‍ സ്ഥിരമായി എടുക്കുന്നുണ്ടെങ്കിലും ഭാഗ്യം ബിഗ് ടിക്കറ്റിന്റെ രൂപത്തില്‍ ശിവാനന്ദനെ കടാക്ഷിച്ചത് 68-ാം വയസ്സിലാണ്.
1,50,000 ദിര്‍ഹമാണ്(35 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത്) ശിവാനന്ദന് ലഭിച്ചത്.

'ഇതെന്റെ ആദ്യത്തെ വിജയമാണ്. എത്രത്തോളം സന്തോഷമാണ് എനിക്ക് അനുഭവപ്പെടുന്നത് എന്ന് പറഞ്ഞറിയിക്കാനാകില്ല. രണ്ട് പതിറ്റാണ്ടിനപ്പുറം എന്റെ ക്ഷമയ്ക്ക് ഫലം കണ്ടിരിക്കുന്നു. ടിക്കറ്റ് വാങ്ങിയതിന് ശേഷം ഞാന്‍ ഫലം അറിയാനായി ഓണ്‍ലൈനില്‍ പരിശോധിക്കാറില്ല. പക്ഷെ ഇത്തവണ എന്തോ എനിക്ക് നോക്കാന്‍ തോന്നി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിജയിച്ചവര്‍ക്കിടയില്‍ എന്റെ പേര് കണ്ടു.' ശിവാനന്ദന്‍ പറഞ്ഞു. സമ്മാനത്തുക ബുദ്ധിപൂര്‍വം വിനിയോഗിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിഗ് ടിക്കറ്റില്‍ വീണ്ടും ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരിക്കലും പിന്‍വാങ്ങരുത്, അതിനായി എത്ര സമയം കാത്തിരിക്കേണ്ടി വന്നാലും. നിങ്ങളുടെ സമയം വരും.' രാമഭദ്രന്‍ പറയുന്നു.

Content Highlights: 68-year-old Indian expat from Kerala wins Big Ticket after 20 years of trying

dot image
To advertise here,contact us
dot image