വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; 21-കാരന് ദാരുണാന്ത്യം

തിരുവനന്തപുരം ഭാ​ഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു

dot image

തിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികനായ 21-കാരന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടമുണ്ടായത്.

തിരുവനന്തപുരം ഭാ​ഗത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. വൺവേ തെറ്റിച്ച് വന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മം​ഗലപുരം പൊലീസ് കേസെടുത്തു.

content highlights : KSRTC bus that crossed the one-way road hit a bike; 21-year-old dies tragically

dot image
To advertise here,contact us
dot image