'റൊണാള്‍ഡോയുടേത് മാഡ്രിഡിന്റെ DNA, റയലില്‍ തിരിച്ചെത്തുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല':റോണ്‍സെറോ

റൊണാള്‍ഡോ വീണ്ടും ക്ലബ്ബിലെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് മാധ്യമപ്രവര്‍ത്തകന്‍ റോണ്‍സെറോ

dot image

ഫുട്‌ബോള്‍ ഇതിഹാസവും മുന്‍ റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് സ്പാനിഷ് പബ്ലിക്കേഷനായ എ എസിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് തോമസ് റോണ്‍സെറോ. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളായ റൊണാള്‍ഡോ വീണ്ടും ക്ലബ്ബിലെത്തുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റോണ്‍സെറോ. പോര്‍ച്ചുഗീസ് നായകന്റേത് റയല്‍ മാഡ്രിഡിന്റെ ഡി എന്‍ എയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡിനൊപ്പം റൊണാള്‍ഡോ കളിക്കുന്നത് കാണുന്നതിനേക്കാള്‍ വലിയ സന്തോഷം മറ്റൊന്നുമില്ല. അദ്ദേഹം വീണ്ടും റയലില്‍ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ രോമാഞ്ചം വരുന്നു', റോണ്‍സെറോ പറഞ്ഞു.

'ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നയാളാണ് റൊണാള്‍ഡോ. റയലിനൊപ്പം അദ്ദേഹം നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. എന്ത് അഭിമാനമുള്ള കാര്യമാണത്. ക്രിസ്റ്റ്യാനോയുടേത് റയല്‍ മാഡ്രിഡിന്റെ ഡിഎന്‍എയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹം ഒരു യോദ്ധാവാണ്,' റോണ്‍സെറോ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളായ റോണാള്‍ഡോ 2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് മാഡ്രിഡിലെത്തുന്നത്. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ മാഡ്രിഡില്‍ 438 മത്സരങ്ങളില്‍ നിന്നായി 450 ഗോളുകളും 131 അസിസ്റ്റുകളും റൊണാള്‍ഡോ സ്വന്തമാക്കി. ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി റൊണാള്‍ഡോ മാറുകയും ചെയ്തിരുന്നു.

Content Highlights: Journalist on why he wants Cristiano Ronaldo to play for Real Madrid at the Club World Cup

dot image
To advertise here,contact us
dot image