ഇൻഡസ്ട്രിയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആളുകളിൽ ഒരാളാണ് നിങ്ങൾ; വിജയ് ദേവരകൊണ്ടയെക്കുറിച്ച് നിർമാതാവ്

ആദ്യം പരിചയപ്പെടുന്ന സമയത്ത് ഇത്ര ആറ്റിട്യൂട് ഉള്ള ഒരാളെ വെച്ച് എങ്ങനെ സിനിമയെടുക്കുമെന്ന് ചിന്തിച്ചുവെന്നും നാഗ വംശി പറഞ്ഞു

dot image

അർജുൻ റെഡ്ഡി, ഗീത ഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടനാണ് വിജയ് ദേവരകൊണ്ട. മികച്ച സിനിമകളിലൂടെ തുടങ്ങിയ നടന് എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി അത്ര നല്ല സമയമല്ല. മോശം സിനിമകളും പെർഫോമൻസുകളും നടന് വലിയ വിമർശനങ്ങളാണ് നേടിക്കൊടുത്തത്. ഇപ്പോഴിതാ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന വിജയ്‌യുടെ പുതിയ സിനിമയായ കിങ്‌ഡത്തിന്റെ നിർമാതാവ് നടനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് നാഗ വംശി പോസ്റ്റുമായി എത്തിയത്.

ഇൻഡസ്ട്രിയിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആളുകളിൽ ഒരാളാണ് വിജയ് ദേവരകൊണ്ടയെന്ന് നാഗ വംശി പറഞ്ഞു. ആദ്യം പരിചയപ്പെടുന്ന സമയത്ത് ഇത്ര ആറ്റിട്യൂട് ഉള്ള ഒരാളെ വെച്ച് എങ്ങനെ സിനിമയെടുക്കുമെന്ന് ചിന്തിച്ചതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ നാഗ വംശി പറഞ്ഞു. 'ഇത്രയും സ്ട്രോങ്ങായ ആറ്റിട്യൂഡുള്ള ഒരു നായകനെ വെച്ച് എങ്ങനെ ഒരു സിനിമ നിർമ്മിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ നിങ്ങളെ കണ്ടതിനുശേഷം ആ ചിന്തകളെല്ലാം മാറി. നിങ്ങൾ ഏറ്റവും എളിമയുള്ള വ്യക്തികളിൽ ഒരാളാണ്. സ്റ്റേജിൽ കാണുന്ന വ്യക്തിയിൽ നിന്നും വളരെ വ്യത്യസ്തനാണ് യഥാര്‍ത്ഥ നിങ്ങൾ. വരും വർഷങ്ങൾ നിങ്ങൾക്ക് കൂടുതൽ ബ്ലോക്ക്ബസ്റ്ററുകളും തുടർച്ചയായ വിജയവും നൽകാനാകട്ടെ', നാഗ വംശി കുറിച്ചു.

ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗൗതം തന്നൂരിയാണ് കിങ്‌ഡം സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 30 ന് തിയേറ്ററുകളിൽ എത്തും. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമാണ് കിങ്‌ഡം. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് തിയേറ്ററുകളിലെത്തുക.

Content Highlights: producer pens note on Vijay deverakonda

dot image
To advertise here,contact us
dot image