

കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടനയില്‍ പ്രതികരിച്ച് മുതിർന്ന സിപിഐഎം നേതാവ് കെ കെ ശൈലജ. സിപിഐഎം പുനഃസംഘടനയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണെന്ന് ശൈലജ പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളെയാണ് സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയതെന്നും യുവാക്കളെയും സ്ത്രീകളെയും കൂടുതലായി ഉള്‍പ്പെടുത്തിയെന്നു പ്രതികരണം. സിപിഐഎമ്മിലെ ചെറിയ വീഴ്ചകള്‍ പോലും പരിശോധിക്കുകയും തിരുത്തുകയും ചെയ്യുമെന്നും ശൈലജ ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയ്ക്ക് അല്ല വിമര്‍ശനമെന്നും ഉന്നതനായാലും താഴെത്തട്ടിലുള്ള സഖാവായാലും വിമര്‍ശനം ഉന്നയിക്കുമെന്നും ശൈലജ പ്രതികരിച്ചു. ഇഎംഎസിനെ ഉള്‍പ്പെടെ ശാസിച്ച പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ഇലക്ഷന്‍ റിവ്യുയില്‍ പറഞ്ഞതാണ് അന്ന് അത് ചര്‍ച്ചയായില്ലെന്നും ശൈലജ പറഞ്ഞു.
സിപിഐഎമ്മിൽ വൻ അഴിച്ചുപണിയാണ് ഉണ്ടായത്. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, ടി എം തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎം മുതിർന്ന നേതാവ് അശോക് ദാവ്ളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പി ജയരാജൻ്റെ പേര് നിർദേശിച്ചത്. പിണറായി വിജയൻ ഇതിനെ പിന്തുണച്ചു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജനെ സെക്രട്ടേറിയറ്റില്‍ ഉൾപ്പെടുത്തിയതിനെ വിലയിരുത്തുന്നത്.
Content Highlights: Senior CPIM leader K K Shailaja responds to the reorganisation of the party’s Kerala state secretariat.