Masters Kerala RE Expo26 : കേരളത്തിലെ ഏറ്റവും വലിയ സോളാർ & റിന്യൂവബിൾ എനർജി എക്സ്പോ തിരുവനന്തപുരത്ത്

പ്രതിദിനം പതിനായിരക്കണക്കിന് സന്ദർശകരെത്തുന്ന തിരുവനന്തപുരം ലുലു മാളിലാണ് പരിപാടി നടക്കുന്നത്

Masters Kerala RE Expo26 : കേരളത്തിലെ ഏറ്റവും വലിയ സോളാർ & റിന്യൂവബിൾ എനർജി എക്സ്പോ തിരുവനന്തപുരത്ത്
dot image

കേരളത്തിലെ പുനരുപയോഗം ഊർജ്ജ മേഖലയിലെ ഏറ്റവും വലിയ വ്യവസായ സംഗമങ്ങളിലൊന്ന് വീണ്ടും തലസ്ഥാന നഗരിയിലേക്ക് എത്തുന്നു. സെപ്റ്റംബർ 25, 26, 27 തീയതികളിൽ തിരുവനന്തപുരം ലുലു മാളിൽ നടക്കുന്ന Masters Kerala RE Expo2.0 2026, സോളാർ, എനർജി സ്റ്റോറേജ്, ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗം ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയുടെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന പ്രദർശനമായിരിക്കും.

വീടുകളിലെ വൈദ്യുതി ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന ആധുനിക സോളാർ സംവിധാനങ്ങൾ മുതൽ ബിസിനസുകൾക്കും വ്യവസായങ്ങൾക്കും അനുയോജ്യമായ ഊർജ പരിഹാരങ്ങൾ വരെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും എക്സ്പോയിൽ പരിചയപ്പെടാൻ സാധിക്കും.

180-ലധികം പ്രമുഖ ബ്രാൻഡുകളും നിർമ്മാതാക്കളും പങ്കാളികളാകുന്ന എക്സ്പോയിൽ പുതിയ ഉൽപ്പന്ന ലോഞ്ചുകൾ, ലൈവ് ഡെമോൺസ്ട്രേഷനുകൾ, സാങ്കേതിക സെമിനാറുകൾ, വിദഗ്ധരുടെ അവതരണങ്ങൾ, സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഷോകേസുകൾ എന്നിവയും നടക്കും.

സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആലോചിക്കുന്ന വീട്ടുടമകൾക്കും, ഊർജ ചെലവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കും, പുനരുപയോഗം ഊർജ്ജ മേഖലയിലെ പുതിയ അവസരങ്ങൾ തേടുന്ന സംരംഭകർക്കും എക്സ്പോ പ്രയോജനകരമാകും.

Also Read:

പ്രതിദിനം പതിനായിരക്കണക്കിന് സന്ദർശകരെത്തുന്ന തിരുവനന്തപുരം ലുലു മാളിലാണ് പരിപാടി നടക്കുന്നത്. അതിനാൽ റിന്യൂവബിൾ എനർജി മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും സാങ്കേതികവിദ്യകളും നേരിട്ട് അറിയാനും വ്യവസായ വിദഗ്ധരുമായി ആശയവിനിമയം നടത്താനും കൂടി ഈ അവസരം വഴിയൊരുക്കും. സോളാറിന്റെയും പുനരുപയോഗ ഊർജ്ജത്തിന്റെയും ഭാവി എങ്ങനെയായിരിക്കും എന്നറിയാൻ ആഗ്രഹിക്കുന്നവർക്ക് Masters Kerala RE Expo2.0 2026, ഒരു പുത്തൻ അനുഭമായിരിക്കും.

Content Highlights : Get ready for Masters RE Expo 2026, South India’s biggest and most definitive solar energy experience. Whether you are an industry professional, a business owner looking to slash energy costs, or a homeowner ready to transition to clean power, this landmark event is your gateway to the next generation of renewable energy

dot image
To advertise here,contact us
dot image