മോഹൻലാലിനൊപ്പം നിന്ന് അവൻ സ്കോർ ചെയ്തു, എല്ലാ സിനിമയിലും ഞങ്ങൾ തമ്മിൽ പ്രശ്നമാണ്; ശ്യാം മോഹൻ

എന്റെ ആദ്യ സിനിമയിലേക്ക് സജസ്റ്റ് ചെയ്യുന്നത് സംഗീത് പ്രതാപ് ആണെങ്കിലും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമായിരിക്കും

മോഹൻലാലിനൊപ്പം നിന്ന് അവൻ സ്കോർ ചെയ്തു, എല്ലാ സിനിമയിലും ഞങ്ങൾ തമ്മിൽ പ്രശ്നമാണ്; ശ്യാം മോഹൻ
dot image

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്‌സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. സിനിമയിലെ സംഗീതിന്റെയും ശ്യാം മോഹന്റെയും കോമഡി സീനുകൾക്ക് എല്ലാം തിയേറ്ററിൽ മികച്ച കയ്യടി ആയിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയിലേക്ക് സജസ്റ്റ് ചെയ്തത് സംഗീത പ്രതാപ് ആണെന്ന് പറയുകയാണ് ശ്യാം മോഹൻ. എന്നാൽ ഒന്നിച്ച് അഭിനയിച്ച എല്ലാ സിനിമകളിലും തങ്ങൾ തന്നിൽ പ്രശ്നമാനിന്നും ശ്യാം മോഹൻ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന്റെ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രത്തിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത് സംഗീതാണ്. ആ സിനമയില്‍ അവന്‍ എഡിറ്ററും ക്രിയേറ്റീവ് ഡയറക്ടറുമമെല്ലാം ആയിരുന്നു. അന്ന് തൊട്ടുള്ള ഒരു പരിചയമാണ്. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെല്ലാം ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമായിരിക്കും. പ്രേമലുവിലും അതുപോലെ തന്നെ ബ്രോമാന്‍സിലും പ്രശ്‌നമാണ്.

ബ്രോമാന്‍സില്‍ ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴെല്ലാം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബെത്‌ലഹേമിലും അത് തന്നെയാണ്. പക്ഷേ റിയല്‍ ലൈഫില്‍ ഞങ്ങള്‍ തമ്മില്‍ ഭയങ്കര ക്ലോസാണ്. എന്ത് കാര്യമുണ്ടെങ്കിലും പരസ്പരം പറയും. ഇപ്പോൾ അവൻ നായകനായി വരുമ്പോഴും സന്തോഷമാണ്. അവനെ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഭയങ്കര ഇഷ്ടമാണ്. അവനെ സ്‌ക്രീനില്‍ കാണുമ്പോള്‍ തന്നെ ആളുകള്‍ക്ക് നമ്മുടെ ആളാണ് എന്നൊരു ഫീലിങ് വന്നിട്ടുണ്ട്. അത് അവന്റെ പെര്‍ഫോമന്‍സ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുത്തതാണ്.

ഹൃദയത്തില്‍ മോഹന്‍ലാലിനെ പോലെ ഒരു നടന്റെ കൂടെ നിന്നിട്ട് സ്‌കോര്‍ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള പരിപാടിയല്ല. നമ്മുക്ക് വിയർക്കും. പക്ഷേ അവൻ സിനിമയിൽ ഉടനീളം മോഹൻലാലിന് ഒപ്പം നിന്ന് സ്കോർ ചെയ്തു. ആളുകൾ എല്ലാം ഇവൻ സൂപ്പർ ആയെന്ന് പറഞ്ഞു. കഴിഞ്ഞ ഓണം പോലെ തന്നെ ബെത്‌ലഹേമിലൂടെ ഈ ഓണവും അവന്‍ ഗംഭീരമാക്കിയിട്ടുണ്ട്,’ ശ്യാം മോഹന്‍ പറഞ്ഞു.

Shyam Mohan has spoken about his friendship with Sangeeth Prathap and praised his performance alongside Mohanlal. He also shared his thoughts on their friendship and Sangeeth’s work in Malayalam cinema.

dot image
To advertise here,contact us
dot image