അച്ഛൻ്റെ പ്രണയങ്ങൾ ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല, 2 ഭാര്യമാരെ അംഗീകരിക്കാൻ മടിയില്ല; ഷോബി തിലകന്‍

എന്റെ അച്ഛന് ആറ് മക്കളാണ്. രണ്ട് ഭാര്യമാരിലാണ് ആറ് മക്കളുള്ളത്. അത് തുറന്നു പറയുന്നതിലോ, അംഗീകരിക്കുന്നതിലോ ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

അച്ഛൻ്റെ പ്രണയങ്ങൾ ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല, 2 ഭാര്യമാരെ അംഗീകരിക്കാൻ മടിയില്ല; ഷോബി തിലകന്‍
dot image

മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ നടന്മാരില്‍ ഒരാളാണ് തിലകന്‍. വില്ലന്‍, നായകന്‍, സഹനടന്‍ തുടങ്ങിയ നിരവധി വേറിട്ട കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തിരശ്ശീലയിലെ ജീവിതത്തിനൊപ്പം തന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും പൊതുസമൂഹത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇപ്പോഴിതാ തിലകന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയ ബന്ധത്തെക്കുറിച്ചും സംസാരിക്കുകയാണ് മകന്‍ ഷോബി തിലകന്‍. അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നാണ് ഷോബി തിലകന്‍ പറയുന്നത്. അച്ഛന്റെ വ്യക്തിസ്വാതന്ത്ര്യമായാണ് താന്‍ ഇക്കാര്യത്തെ കാണുന്നതെന്നും ഷോബി തിലകന്‍ അഭിപ്രായപ്പെട്ടു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

രണ്ട് ഭാര്യമാരിലായി അച്ഛന് ആറ് മക്കളുണ്ട് എന്ന് തുറന്നുപറയുന്നതില്‍ തനിക്കോ മറ്റ് കുടുംബാംഗങ്ങള്‍ക്കോ ഒരു ബുദ്ധിമുട്ടുമില്ലെന്നും ഷോബി പറഞ്ഞു. ' അച്ഛൻ്റെ പ്രണയങ്ങൾ എന്നെ വേദനിപ്പിച്ചിട്ടില്ല. അത് ഓരോരുത്തരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. അത് അങ്ങനെ തന്നെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ട്. എന്റെ അച്ഛന് ആറ് മക്കളാണ്. രണ്ട് ഭാര്യമാരിലാണ് ആറ് മക്കളുള്ളത്. അത് തുറന്നു പറയുന്നതിലോ, അംഗീകരിക്കുന്നതിലോ ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളാണ്. അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. എന്റെ അമ്മയില്‍ മൂന്ന് മക്കളാണ്. മറ്റേ അമ്മയിലും മൂന്ന് മക്കളാണ്. അച്ഛന് ആറ് മക്കളുണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞങ്ങളത് അംഗീകരിച്ചതാണ്'' ഷോബി തിലകന്‍ പറയുന്നു.

ശാന്തയാണ് തിലകന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മക്കളാണ് നടന്മാരായ ഷമ്മി തിലകന്‍, ഷോബി തിലകന്‍, ഷാജി തിലകന്‍ എന്നിവര്‍. പിന്നീടാണ് നാടക നടിയായ സരോജത്തെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലെ മക്കളാണ് ഷിബു തിലകന്‍, സോണിയ തിലകന്‍, സോഫിയ അജിത്ത് എന്നിവര്‍.

Content Highlights:  Shobi Thilakan said he had no difficulty accepting that his father, actor Thilakan, had two wives. He described the matter as a reflection of his father’s personal freedom while speaking about his family and personal experiences.

dot image
To advertise here,contact us
dot image