'ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും'; പ്രമേയം പാസാക്കി സിപിഐഎം

നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി മൂലം ഇഡിക്കെതിരെ പ്രമേയം അവതരിപ്പിക്കില്ലെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്

'ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും'; പ്രമേയം പാസാക്കി സിപിഐഎം
dot image

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡിക്കെതിരെ പ്രമേയം പാസാക്കി. ഇഡിയുടെ രാഷ്ട്രീയ വേട്ട നിയമപരമായും രാഷ്ടീയമായും നേരിടും എന്ന തലക്കെട്ടിലാണ് പ്രമേയം. സിപിഎഎം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനേയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് റിയാസിനേയും കുടുംബത്തേയും ഇഡി രാഷ്ട്രീയമായി വേട്ടയാടുകയാണെന്നാണ് പ്രമേയം ആരോപിക്കുന്നത്. സംസ്ഥാന സെക്രട്ടറി അംഗമായ പി കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്.

'പ്രതിപക്ഷ നേതാവിന്റെ മകളുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും നിയമപരമായ കരാറിന്റെ അടിസ്ഥാനത്തില്‍ ബിസിനസ്സ് ഇടപാട് നടത്തി എന്നത് വസ്തുതയാണ്. അക്കാലത്ത് തന്നെ അതിന്റെ ആദായ നികുതിയും ജിഎസ്ടിയും അടയ്ക്കുകയും ചെയ്തിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ സുതാര്യമായി ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് എക്‌സാലോജിക് സിഎംആര്‍എല്ലിന് നല്‍കിയ സേവനങ്ങള്‍ക്ക് പ്രതിഫലം കൈപ്പറ്റിയതെന്നും പ്രമേയം വിശദീകരിക്കുന്നുണ്ട്. തങ്ങള്‍ക്ക് കരാര്‍ പ്രകാരം സേവനം ലഭിച്ചതായി കമ്പനി അധികാരികള്‍ സത്യവാങ്മൂലം ഇന്‍കംടാക്സ് അധികാരികളുടെ മുമ്പാകെ സമര്‍പ്പിച്ചിരുന്നതുമാണ്.

ടി വീണ കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകളാണെന്ന് ഇന്‍കംടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് സിഎംആര്‍എല്‍ നല്‍കിയ ആര്‍ബിറ്റേഷന്‍ അപേക്ഷയില്‍ എക്‌സാലോജികിനേയോ അതിന്റെ ഉടമയേയോ കേള്‍ക്കാതെ ഏകപക്ഷീയമായി രേഖപ്പെടുത്തിയത് തന്നെ രാഷ്ട്രീയ ലക്ഷ്യം വെച്ച് തുടക്കമിട്ട ഒരു വേട്ടയുടെ തെളിവായിരുന്നു എന്നും പ്രമേയം ആരോപിക്കുന്നു. ഇതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയെക്കുറിച്ച് പാര്‍ട്ടി പ്രതികരിച്ചത്. അക്കാര്യം ശരിയാണ് എന്ന് ഇപ്പോള്‍ മറ്റ് അന്വേഷണ ഏജന്‍സികളെ കൂടി രംഗത്തിറക്കി നടത്തിക്കൊണ്ടിരിക്കുന്ന നടപടികളിലൂടെ വ്യക്തമായിരിക്കുകയാണ്' എന്നാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് ഒരു കത്ത് നല്‍കിയിരിക്കുകയാണ്. അതിലെ ഉള്ളടക്കം നേരത്തെ കോണ്‍ഗ്രസ് എംഎല്‍എയായ മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതികളില്‍ നല്‍കിയിരുന്ന പരാതികളുടെ ആവര്‍ത്തനം കൂടിയാണെന്നും സിപിഐഎം പ്രമേയത്തില്‍ ആരോപിക്കുന്നു. നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി മൂലം ഇഡിക്കെതിരെ പ്രമേയം അവതരിപ്പിക്കില്ലെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ വിശാല സംസ്ഥാന കമ്മിറ്റി പാസാക്കിയ റിപ്പോര്‍ട്ട് പൂര്‍ണമായും പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനു ടി വീണയ്ക്കും നിരുപാധികം പിന്തുണ നല്‍കുന്നതാണ്.

Content Highlights: The CPI(M) extended state committee passed a resolution stating that the party will respond to what it describes as the ED’s political targeting through legal and political means. The resolution alleges targeting of Pinarayi Vijayan, Mohammed Riyas and their families, while maintaining that Exalogic and CMRL had a valid business agreement. It also states that payments for services were made transparently through bank accounts and that applicable income tax and GST were paid.

dot image
To advertise here,contact us
dot image