ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ ചാർജ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? യാത്രക്കാർക്ക് നേട്ടമുണ്ടാകുമോ?

റദ്ദാക്കല്‍ നിരക്കുകള്‍ നിര്‍ത്തലാക്കിയാല്‍ യാത്രക്കാര്‍ക്ക് നേട്ടമുണ്ടാകുമോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമോ? അറിയാം

ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ ചാർജ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? യാത്രക്കാർക്ക് നേട്ടമുണ്ടാകുമോ?
dot image

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് അവസാന നിമിഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ടോ? അങ്ങനെ വന്നാല്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ കുറച്ച് പണം നഷ്ടപ്പെടുന്നത് പലരുടെയും അനുഭവമാണ്. എന്നാല്‍ ടിക്കറ്റ് റദ്ദാക്കുന്ന സമയത്ത് ഈടാക്കുന്ന ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കിയാല്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. പക്ഷേ റദ്ദാക്കല്‍ ചാര്‍ജ് ഇല്ലാതാക്കുന്നത് റെയില്‍വേയ്ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുമോ? ഇതിന് പിന്നില്‍ ചില പ്രശ്‌നങ്ങളുമുണ്ട്.

ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ കിട്ടും

റദ്ദാക്കല്‍ ചാര്‍ജ് ഒഴിവാക്കിയാല്‍ യാത്ര പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും തിരികെ ലഭിക്കും. ഉദാഹരണത്തിന് ഒരു യാത്രക്കാരന്‍ നേരത്തെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് എന്തെങ്കിലും കാരണത്താല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നു. നിലവിലെ രീതിയില്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ കുറച്ച് തുക നഷ്ടപ്പെടാം. എന്നാല്‍ റദ്ദാക്കല്‍ ചാര്‍ജ് ഇല്ലെങ്കില്‍ ഈ നഷ്ടം ഒഴിവാക്കാം. അതുകൊണ്ട് തന്നെ യാത്രാ പദ്ധതി മുന്‍കൂട്ടി ഉറപ്പില്ലാത്തവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കൂടുതല്‍ സൗകര്യമാകും.

 train ticket cancellation charges

എന്നാല്‍ ഒരാള്‍ തന്നെ പല ടിക്കറ്റുകള്‍ ബുക്ക് ചെയ്താലോ?

റദ്ദാക്കല്‍ ചാര്‍ജ് ഇല്ലെങ്കില്‍ ചിലര്‍ ഒരേ ദിവസത്തേക്ക് ഒന്നിലധികം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീട് യാത്രയ്ക്ക് സൗകര്യമുള്ള ട്രെയിനിലെ ടിക്കറ്റ് മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ റദ്ദാക്കാം. ഇങ്ങനെ ചെയ്താല്‍ ആവശ്യക്കാരായ യാത്രക്കാര്‍ക്ക് ലഭിക്കേണ്ട സീറ്റുകള്‍ നേരത്തെ തന്നെ മറ്റുള്ളവര്‍ ബുക്ക് ചെയ്ത് വയ്ക്കുന്ന സാഹചര്യമുണ്ടാകും.

അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കിയാല്‍ എന്താകും?

യാത്രാ ദിവസം അടുത്തെത്തുമ്പോള്‍ ടിക്കറ്റ് റദ്ദാക്കുന്നവരുടെ എണ്ണം കൂടിയാല്‍ മറ്റൊരു പ്രശ്‌നവും ഉണ്ടാകും. വെയിറ്റിങ് ലിസ്റ്റിലുള്ള ഒരാള്‍ ഒരു സീറ്റ് ഒഴിവാകുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണെന്നിരിക്കുക. എന്നാല്‍ ആ സീറ്റ് അവസാന നിമിഷം മാത്രമാണ് മറ്റൊരാള്‍ റദ്ദാക്കുന്നത്. അപ്പോള്‍ ആ സീറ്റ് മറ്റൊരു യാത്രക്കാരന് ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടാകാം. ഇത്തരം അവസാന നിമിഷ റദ്ദാക്കലുകള്‍ കൂടുതലായാല്‍ റെയില്‍വേയുടെ റിസര്‍വേഷന്‍ സംവിധാനത്തിലും തിരക്ക് കൂടാന്‍ സാധ്യതയുണ്ട്.

 train ticket cancellation charges

റദ്ദാക്കല്‍ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കണോ?

റദ്ദാക്കല്‍ ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുന്നതിന് പകരം എത്ര നേരത്തെ ടിക്കറ്റ് റദ്ദാക്കുന്നു എന്നതനുസരിച്ച് ചാര്‍ജ് നിശ്ചയിക്കുന്ന രീതി കൂടുതല്‍ പ്രായോഗികമായേക്കാം.യാത്രയ്ക്ക് ഏറെ ദിവസം മുമ്പ് ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ചെറിയ തുകയോ ചാര്‍ജില്ലാതെയോ റീഫണ്ട് നല്‍കാം. എന്നാല്‍ യാത്രാ സമയം അടുത്തിരിക്കെ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് ചെറിയൊരു റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കാം.ഇങ്ങനെ ചെയ്താല്‍ യാത്രക്കാരുടെ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനൊപ്പം ആവശ്യക്കാരായ യാത്രക്കാര്‍ക്ക് സീറ്റുകള്‍ ലഭ്യമാക്കാനും സാധിക്കും.

Content Highlights :Will waiving train ticket cancellation charges benefit passengers, or could it lead to other issues? Let's find out.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image