പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

ജയരാജന് പുറമേ വി ശിവൻകുട്ടി, എം ബി രാജേഷ് എന്നിവരും സെക്രട്ടേറിയറ്റിൽ ഇടംപിടിച്ചു

പി ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
dot image

കോഴിക്കോട്: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതിനെ വിലയിരുത്തുന്നത്.

Content Highlights- P Jayarajan has been included in the CPI(M) state secretariat in Kerala. His inclusion places him in the party’s top state level leadership body. The development comes as part of changes in the CPI(M) state organisation.

dot image
To advertise here,contact us
dot image