പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി

പ്രധാനമന്ത്രിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
dot image

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റൻഡ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡൽഹിയിൽ നടന്ന സിജെപി സമരത്തെ പിന്തുണച്ചെന്നും കേന്ദ്രസർക്കാരിനെ മോശമായി ചിത്രീകരിച്ചുവെന്നും സജിതയ്ക്ക് എതിരായ പരാതിയിൽ ഉണ്ടായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് ഐജിയാണ് നടപടിയെടുത്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ പ്രസാദിനെ നിയമിച്ചിട്ടുണ്ട്.

Content Highlights: A police officer has been suspended for sharing a Facebook post against the Prime Minister, according to reports.

dot image
To advertise here,contact us
dot image