

പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓം സിനിമയിലെ മമ്മൂട്ടിയുടെ ടീസർ പുറത്ത്. പിറന്നാൾ ദിവസമായ ഇന്ന് സ്നീക് പീക് ഇറങ്ങുമെന്ന് അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവായ ഗ്യാങ്‌സ്റ്റർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. സിയാ കാർത്തികേയൻ എന്ന കഥാപാത്രത്തിന്റെ രംഗങ്ങളാണ് വീഡിയോയിൽ കാണുന്നത്.
ഒരു പക്കാ മാസ് സ്റ്റൈലിഷ് സെറ്റപ്പിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ധനുഷിനെ വരെ സൈഡാക്കി എന്നാണ് വീഡിയോയ്ക്ക് താഴെ കമെന്റുകൾ ഉയരുന്നത്. മമ്മൂട്ടിയെ വളരെ സുന്ദരമായി പ്രസന്റ് ചെയ്തിട്ടുണ്ടെന്നും കമന്റുകളിലുണ്ട്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. എന്നാൽ ഏത് ഒടിടി പ്ലാറ്റ്‌ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അമരന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം.
Content Highlights: Dhanush starrer movie om mammootty character sneak peek video is out