

മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 75ാം ജന്മദിനമാണ്. പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. മമ്മൂട്ടി തന്റെ ജീവിതത്തിലേക്ക് സ്വന്തം സഹോദരങ്ങളെ പോലെ എന്നു പറയാവുന്ന കുറച്ച് ആളുകളെ കൂട്ടിയിട്ടുണ്ട്. അതില്‍ ഒരാളാണ് ജോര്‍ജ്. ഇപ്പോഴിതാ മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ജോര്‍ജ് തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ വാക്കുകളാണ്.
35 വര്‍ഷങ്ങള്‍. ഹൃദയത്തില്‍ പതിഞ്ഞ ഒരു യാത്ര. ജന്മദിനാശംസകള്‍, എന്റെ പ്രിയപ്പെട്ട മമ്മൂക്ക. 35 വര്‍ഷം മുമ്പ് ഒരു ജോലിയിലൂടെ തുടങ്ങിയ യാത്ര ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നായി മാറിയിരിക്കുന്നു.
മമ്മൂക്കാ, ഈ വര്‍ഷങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എനിക്ക് ഒരു സഹപ്രവര്‍ത്തകനോ സുഹൃത്തോ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന, സ്വന്തം സഹോദരനെപ്പോലെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളാണ്.
ഒരുമിച്ച് ചിരിച്ച നിമിഷങ്ങളും, പങ്കുവെച്ച സന്തോഷങ്ങളും, ജീവിതത്തിലെ പല ഉയര്‍ച്ചകളും താഴ്ചകളും… 35 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് ഓര്‍മ്മകള്‍, അതില്‍ പലതും വാക്കുകളിലൂടെ പറയാന്‍ കഴിയാത്തത്ര വിലപ്പെട്ടതാണ്. എന്റെ ജീവിതത്തിലേക്ക് നിങ്ങളെ കൊണ്ടുവന്ന ആ ബന്ധത്തിന് ഇന്നും ഒരുപാട് നന്ദിയുണ്ട്.
നിങ്ങളെ പോലൊരു മനുഷ്യനെ ജീവിതത്തില്‍ ലഭിച്ചത് തന്നെ ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ നമ്മള്‍ ഒരുമിച്ച്, ഒരുപാട് ഓര്‍മ്മകള്‍ കൂടി ഉണ്ടാക്കണം… ഈ സ്നേഹവും ബന്ധവും ഇതുപോലെ തന്നെ എന്നും നിലനില്‍ക്കണം. ജന്മദിനാശംസകള്‍, മമ്മൂക്കാ. എന്നും സ്നേഹത്തോടെ…-ജോര്‍ജ് കുറിച്ചു.
Content Highlights: George extends birthday wishes to Mammootty