വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം; മെഡിക്കല്‍ ട്രസ്റ്റ് മാനേജ്‌മെന്റും ഇ ഡി ചോദ്യമുനയിലേക്ക്, സമന്‍സ് അയച്ചു

അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം; മെഡിക്കല്‍ ട്രസ്റ്റ് മാനേജ്‌മെന്റും ഇ ഡി ചോദ്യമുനയിലേക്ക്, സമന്‍സ് അയച്ചു
dot image

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റും ഇ ഡി ചോദ്യമുനയിലേക്ക് വരികയാണ്. മാനേജ്‌മെന്റ് അംഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സമന്‍സ് നല്‍കി. അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന. കേസില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നേരത്തെ ഇ ഡി പരിശോധന നടത്തിയിരുന്നു.

സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ലേക് ഷോര്‍ ആശുപത്രി അധികൃതരുടെ മൊഴികളില്‍ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ലേക് ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. ആശുപത്രി എംഡിയേയും ഡോക്ടര്‍മാരേയും വീണ്ടും ചോദ്യം ചെയ്യും.

കാസര്‍കോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി, ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നത്.

ആശുപത്രികളില്‍ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അവയവ ദാതാവിനെയും സ്വീകര്‍ത്താവിനെയും ആശുപത്രിയില്‍ എത്തിച്ച് ഓരോ തവണ പരിശോധന നടത്തുമ്പോഴും റാക്കറ്റിന് ആശുപത്രികളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തല്‍. റാക്കറ്റുമായി ആശുപത്രികള്‍ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

Content Highlights: ed probe fake documents organ trafficking medical trust hospital

dot image
To advertise here,contact us
dot image