ഒരു കട്ട് പോലുമില്ലാതെ ജന നായകൻ കാണാം, ഇന്ത്യയിൽ അല്ല, എവിടെയാണെന്ന് അറിയേണ്ടേ ?

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. ഈ മാറ്റങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 3 മിനിറ്റ് തന്നെയായിരിക്കും.

ഒരു കട്ട് പോലുമില്ലാതെ ജന നായകൻ  കാണാം, ഇന്ത്യയിൽ അല്ല, എവിടെയാണെന്ന് അറിയേണ്ടേ ?
dot image

നിയമപോരാട്ടത്തിനൊടുവില്‍ വിജയ് ചിത്രം ജന നായകന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. ഈ മാറ്റങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 3 മണിക്കൂര്‍ 3 മിനിറ്റ് തന്നെയായിരിക്കും. എന്നാൽ ഒരു കട്ടു പോലുമില്ലാതെ സിനിമ കാണാൻ ആകും. ഇന്ത്യയിൽ അല്ല മറ്റൊരു രാജയതാണ് ഇത് സാധ്യമാകുന്നത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം ഉറപ്പ് നല്‍കിയിരിക്കുന്നത്. ചിത്രം ജൂലൈ 24 ന് തിയറ്ററുകളില്‍ എത്തുമെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 15 എന്ന റേറ്റിം​ഗ് ആണ് യുകെയില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

അതേസമയം, ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീന്‍. ഓഡിയോയിലും വിഡിയോയിലും വരുന്ന ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതും, ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്നതായി വരുന്ന ദൃശ്യവും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എവിടെയെല്ലാം 'ഷീല റാണി' എന്ന പേര് വരുന്നുണ്ടോ അവിടെ നിന്നെല്ലാം അത് മാറ്റാനും ബോര്‍ഡ് നിര്‍ദേശിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജനനായകന്‍ സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

Content Highlights: While India's release of Jananayakan includes CBFC-mandated edits, audiences in overseas territories such as the UK will be able to watch the complete, uncut version. The contrasting releases have drawn significant attention ahead of the film's premiere.

dot image
To advertise here,contact us
dot image