

മലപ്പുറം: തര്‍ക്കത്തിനിടെ റോഡില്‍ തലയിടിച്ച് വീണ് പരിക്കേറ്റയാള്‍ മരിച്ചു. മുന്നിയൂര്‍ കുന്നത്തുപറമ്പ് സ്വദേശി ഫൈസല്‍ (52) ആണ് മരിച്ചത്. സംഭവത്തില്‍ കുന്നത്തുപറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തര്‍ക്കത്തിനിടെ ലത്തീഫ് ഫൈസലിനെ പിടിച്ചു തള്ളുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ ഫൈസലിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്.
Content Highlights: A verbal altercation reportedly turned fatal when a man was allegedly pushed, causing him to fall onto the road and sustain a severe head injury. He later succumbed to his injuries, and police have launched an investigation into the incident.