ബ്രേക്ക് ദി ചെയിന്‍ ക്രമക്കേട്: ഡോ.മുഹമ്മദ് അഷീലിനെതിരെ അന്വേഷണം നടന്നത് രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത്‌

ഈ കേസുമായി യുഡിഎഫ് സര്‍ക്കാരിന് ബന്ധമില്ലെന്നാണ് വിവരം

ബ്രേക്ക് ദി ചെയിന്‍ ക്രമക്കേട്: ഡോ.മുഹമ്മദ് അഷീലിനെതിരെ അന്വേഷണം നടന്നത് രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത്‌
dot image

തിരുവനന്തപുരം: ബ്രേക്ക് ദി ചെയിന്‍ ക്രമക്കേടില്‍ ഡോ. മുഹമ്മദ് അഷീലിനെതിരായ അന്വേഷണം നടത്തിയത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സമയത്താണെന്ന് കണ്ടെത്തൽ. 2023ലാണ് മുഹമ്മദ് അഷീലിനെതിരായ അന്വേഷണം ആരംഭിച്ചത് . ഈ കേസുമായി യുഡിഎഫ് സര്‍ക്കാരിന് ബന്ധമില്ലെന്നാണ് വിവരം.

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഭവം വീണ്ടും വിവാദമായത്. ആദ്യം വീഴ്ച കണ്ടെത്തിയത് പിണറായി സര്‍ക്കാരിന്റെ അക്കൗണ്ടന്റ് ജനറര്‍ ആയിരുന്നു. അന്വേഷണത്തില്‍ ഡോ. മുഹമ്മദ് അഷീല്‍ സ്വീകരിച്ച നടപടികളില്‍ സുതാര്യതയില്ലെന്നും വീഴ്ച നടന്നെന്നും കണ്ടെത്തിയിരുന്നു. ആദ്യ പിണറായി സര്‍ക്കാരില്‍ ആരോഗ്യ വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്നു ഡോ. മുഹമ്മദ് അഷീല്‍.

അന്നത്തെ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയിലുള്ള ഗവേണിങ് ബോഡിയാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. പിന്നീടാണ് ധനകാര്യ വകുപ്പ് പരിശോധന നടത്തിയത്. 2024ല്‍ പൂജപ്പുരയിലെ സാമൂഹിക സുരക്ഷാ മിഷന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. ഇതില്‍ ധനകാര്യ വകുപ്പ് ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു. 4.8 കോടി രൂപ പദ്ധതിക്കായി ചെലവായെന്ന് പറയുമ്പോഴും ബില്ലുകള്‍ ഹാജരാക്കിയിട്ടില്ലായിരുന്നു കണ്ടെത്തൽ. ഗുരുതര ക്രമക്കേടുകളാണ് അന്ന് കണ്ടെത്തിയിരുന്നത്. മാത്രമല്ല ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ തുടര്‍ നടപടിയാണ് സ്വീകരിക്കാന്‍ പോകുന്നത്.

ബ്രേക്ക് ദി ചെയിന്‍ പദ്ധതി ക്രമക്കേടില്‍ സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടി വേണമെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട് . ചെലവുകളുടെ പൂര്‍ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും പദ്ധതി നടപ്പാക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവില്‍ ഇല്ലെന്നും ധനകാര്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകള്‍ക്ക് മുന്‍കൂറായി നല്‍കി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബില്ലുകളിലും അവ്യക്തതയുണ്ട്. സ്‌പോൺസര്‍ഷിപ്പ് ആയി ലഭിച്ച സാധനങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ല. ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ പര്‍ച്ചേസുകള്‍ നടത്തി. സാമൂഹ്യസുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയ അഷീലിന്റെ വിശദീകരണത്തില്‍ തൃപ്തിയില്ല. അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്നും ശുപാര്‍ശയുണ്ട്.

കൊവിഡ് മഹാമാരി കാലത്ത് രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമായ പങ്കാണ് ബ്രേക്ക് ദി ചെയിന്‍ പദ്ധതി വഹിച്ചത്. അന്ന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വഴിയായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. ഡോ. മുഹമ്മദ് അഷീല്‍ ആയിരുന്നു എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നത്.

Content Highlights: The probe into the alleged irregularities related to the Break the Chain campaign involving Dr. Muhammed Asheel was initiated under the second Pinarayi Vijayan government. The investigation is part of the ongoing inquiry into the case.

dot image
To advertise here,contact us
dot image