ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ അശ്ലീല പ്രചാരണം; യുവാവിനെതിരെ കേസ്

'നമ്മള്‍ രാഷ്ട്രീയം പറയും' എന്ന പേരിലുളള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചത്

ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കെതിരെ അശ്ലീല പ്രചാരണം; യുവാവിനെതിരെ കേസ്
dot image

മലപ്പുറം: മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് അശ്ലീല പ്രചാരണം നടത്തിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. കുഞ്ഞിരപ്പളളി സ്വദേശി അഫ്‌നാസിനെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് നടപടി.

'പ്രതി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മുഹമ്മദലി ശിഹാബ് തങ്ങള്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വയറില്‍ പിടിച്ച് ചേര്‍ന്ന് നില്‍ക്കുന്നതായുളള ഒരു ഫോട്ടോ ഷെയര്‍ ചെയ്തു' എന്നാണ് എഫ് ഐആറില്‍ പറയുന്നത്. 'നമ്മള്‍ രാഷ്ട്രീയം പറയും' എന്ന പേരിലുളള ഗ്രൂപ്പിലൂടെയാണ് ഇയാള്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

രണ്ടുമാസം മുന്‍പും സമാനമായ രീതിയില്‍ മറ്റൊരാൾ മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജചിത്രം പ്രചരിപ്പിച്ചിരുന്നു. തങ്ങളെ അവഹേളിക്കുന്ന തരത്തില്‍ ഫേസ്ബുക്കിലൂടെയാണ് വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ഉറവകുഴി സ്വദേശി കെ ഇ നൗഷാദിനെതിരെയാണ് അന്ന് പൊലീസ് കേസെടുത്തത്. തങ്ങള്‍ ആര്‍എസ്എസ് യൂണിഫോമില്‍ നില്‍ക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.

Content Highlights: The Kerala Police have registered a case against a youth for spreading defamatory and obscene remarks on social media against the late IUML state president Panakkad Sayed Muhammadali Shihab Thangal.

dot image
To advertise here,contact us
dot image