അവസാന നിമിഷം വരെ പ്രതീക്ഷ; ഒടുവിൽ ലോകകപ്പിൽ നിന്നും ഇറാൻ പുറത്ത്

ലോകകപ്പിൽ നിന്നും നോക്കൗട്ട് കാണാതെ ഇറാൻ പുറത്ത്

അവസാന നിമിഷം വരെ പ്രതീക്ഷ; ഒടുവിൽ ലോകകപ്പിൽ നിന്നും ഇറാൻ പുറത്ത്
dot image

ലോകകപ്പിൽ നിന്നും നോക്കൗട്ട് കാണാതെ ഇറാൻ പുറത്ത്. ഗ്രൂപ്പ് ജി യിൽ ഓസ്ട്രിയ- അൾജീരിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് ഇറാന് തിരിച്ചടിയായത്.

മികച്ച എട്ട്, മൂന്നാം സ്ഥാനക്കാർക്കായുള്ള പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ഇറാൻ ഉണ്ടായിരുന്നത്.ഗ്രൂപ്പ് ജി യിൽ ബെൽജിയത്തോടും, ഈജിപ്തിനോടും, ന്യൂസിലാൻഡിനോടും സമനിലയാണ് ഇറാൻ വഴങ്ങിയത്.

ആദ്യ മത്സരത്തിൽ ന്യൂസിലന്റിനെതിരെ രണ്ട് ഗോളുകളുടെ സമനിലായിരുന്നു ഇറാൻ വഴങ്ങിയത്. രണ്ടാം മത്സരത്തിൽ വമ്പന്മാരായ ബെൽജിയത്തോട് ഗോൾ രഹിത സമനില. മൂന്നാം മത്സരത്തിൽ ഈജിപ്തിനോട് ഒരു ഗോളിന്റെ സമനില. ഈ മത്സരത്തിൽ അവസാനനിമിഷം നേടിയ ഗോൾ വാർ ചെക്കിലൂടെ ഓഫ് സൈദ് വിധിച്ചതും ഇറാന് തിരിച്ചടിയായി.

കേവലം ഒരു ഗോളിന്റെ അകലം മാത്രമായിരുന്നു ഇറാന് നോക്കൗട്ടിലേക്കുണ്ടായിരുന്നത്. എന്നാൽ സമനില വഴങ്ങിയതോടെ ഇന്ന് നടന്ന അൾജീരിയ- ഓസ്ട്രിയ മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇറാന്റെ നോക്കൗട്ട് പ്രവേശനം എന്ന സ്ഥിതിവന്നു.

അൾജീരിയ തോൽക്കാൻ കാത്തിരുന്ന ഇറാൻ ആരാധകർക്ക് നാടകീയമായ ഓസ്ട്രിയ- അൾജീരിയ മത്സരമാണ് കാണേണ്ടി വന്നത്. 3-3 എന്ന ഗോൾ നിലയിൽ സമനിലയിലാണ് ഓസ്ട്രിയയും അൾജീരിയയും പിരിഞ്ഞത്.

content highlights:iran knocked out of fifa world cup 2026 heartbreak

dot image
To advertise here,contact us
dot image