

ഇന്ത്യയില്‍ ചരക്ക് സേവന നികുതി നിലവില്‍ വന്നിട്ട് പത്തു വര്‍ഷമാകുന്നു. നികുതി നടപ്പാക്കില്‍ നിന്ന് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ മാറികഴിഞ്ഞു. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ പങ്കിടല്‍, നടപടിക്രമങ്ങള്‍ ലളിതമാക്കല്‍ എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി വരികയാണ്. ഇതിലൂടെ നികുതി പാലിക്കുന്നതിനായുള്ള സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനും, റീഫണ്ടുകള്‍ വേഗത്തിലാക്കാനും, നികുതി വെട്ടിപ്പ് തടയാനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള നികുതി നടപടികള്‍ എളുപ്പമാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൂടാതെ ജിഎസ്ടി, ആദായനികുതി, കസ്റ്റംസ് ഡാറ്റാ ബേസുകള്‍ എന്നിവ സംയോജിപ്പിച്ച് നികുതി വെട്ടിപ്പ് കണ്ടെത്താനും മാനുഷികമായുള്ള പരിശോധന കുറയ്ക്കാനുമാണ് സര്‍ക്കാരിന്റെ പദ്ധതി.
ജിഎസ്ടിയുടെ പ്രധാന നേട്ടങ്ങള്‍
ജിഎസ്ടി വന്നതോടെ നികുതിദായകരുടെ എണ്ണം വര്‍ധിച്ചു. നികുതി പാലിക്കുന്നത് മെച്ചപ്പെടുകയും അത് സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്തുകയും ചെയ്തു. രാജ്യത്ത് ഏകീകൃത പരോക്ഷ നികുതി സംവിധാനം നിലവില്‍ വരുന്നതിന് ജിഎസ്ടി സഹായകരമായി. 2017 ജൂലൈ 1നാണ് ജിഎസ്ടി നിലവില്‍ വന്നത്. അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ 'നല്ലതും ലളിതവുമായ നികുതി' (Good and Simple Tax) എന്ന് വിശേഷിപ്പിച്ചു. അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വിവിധ സംസ്ഥാനങ്ങളുമായി ധാരണയിലെത്തി ഈ വലിയ നികുതി പരിഷ്‌കരണം നടപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അതേസമയം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അർഹമായി ജിഎസ്ടി വിഹിതം കിട്ടുന്നില്ലെന്ന വിമർശനവും ശക്തമാണ്.
നികുതി നിരക്കുകളിലെ മാറ്റങ്ങള്‍
ആദ്യഘട്ടത്തില്‍ ജിഎസ്ടിക്ക് നാല് സ്ലാബുകളായിരുന്നു ഉണ്ടായിരുന്നത്. 5%, 12%,18%, 28% എന്നിങ്ങനെ. ആഡംബര വസ്തുക്കള്‍, ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് 28%ന് മുകളില്‍ സെസും ഈടാക്കിയിരുന്നു.
2025 സെപ്റ്റംബര്‍ 22 മുതല്‍ പുതിയ രണ്ട് സ്ലാബ് ജിഎസ്ടി സംവിധാനം നടപ്പിലാക്കിയത്. 5% അവശ്യവസ്തുക്കള്‍ക്കും, 18% സാധാരണ ചരക്കുകളും സേവനങ്ങള്‍ക്കും, 40% ആഡംബര വസ്തുക്കള്‍ക്കും ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്കും എന്നിങ്ങനെയാക്കി. ഈ മാറ്റത്തെ തുടര്‍ന്ന് പല സാധനങ്ങളുടെയും വില കുറഞ്ഞതായും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
നികുതിദായകരുടെ വളര്‍ച്ച നോക്കുകയാണെങ്കില്‍ 2017ല്‍ രജിസ്റ്റര്‍ ചെയ്ത നികുതിദായകര്‍ 66.5 ലക്ഷമാണ്. 2026ല്‍ ഏകദേശം 1.6 കോടി നികുതിദായകര്‍ രജിസ്റ്റര്‍ ചെയ്തു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നികുതി മേഖലയിലേക്ക് എത്തിയതായി സൂചിപ്പിക്കുന്നു.
Content Highlights: As GST enters its 10th year, India is focusing on AI-powered compliance, simplified tax rates, faster refunds, and stronger enforcement to make the indirect tax system more efficient and business-friendly