പാലക്കാട് വീണ്ടും എച്ച്1എൻ1 മരണം

പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്

പാലക്കാട് വീണ്ടും എച്ച്1എൻ1 മരണം
dot image

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കരിമ്പുഴ എളമ്പുലാശേരി സ്വദേശി എഴുപത്തിയേഴുകാരന്റെ മരണം എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്. പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ദിനം പ്രതി പക‍ർച്ചവ്യാധികൾ പടരുകയാണ്. ഇന്ന് 70 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ രോഗങ്ങൾ ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്. ഈ മാസം മാത്രം 1630 പകർച്ചവ്യാധിക്കേസുകളും ആറ് മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് 13533 പേരാണ് പകർച്ച പനി ബാധിച്ചു ചികിത്സ തേടിയത്.

Content Highlights: Another H1N1-related death has been reported in Palakkad, prompting health authorities to strengthen surveillance and preventive measures amid concerns over the spread of seasonal diseases.

dot image
To advertise here,contact us
dot image