മദ്യ കമ്പനികള്‍ക്ക് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ല: വിമര്‍ശിച്ച് അബ്ദു സമദ് പൂക്കോട്ടൂര്‍

നികുതി വരുമാനം മുന്നില്‍ക്കണ്ട് സര്‍ക്കാരുകൾ മദ്യം നിരോധിക്കാന്‍ തയ്യാറായില്ലെങ്കിലും വ്യാപനം തടയാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മദ്യ കമ്പനികള്‍ക്ക് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ല: വിമര്‍ശിച്ച് അബ്ദു സമദ് പൂക്കോട്ടൂര്‍
dot image

മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍. യുഡിഎഫ് സര്‍ക്കാര്‍ 2016ല്‍ സ്ഥാനമൊഴിയുമ്പോള്‍ 29 ബാറുകളായിരുന്നത് എൽഡിഎഫ് കാലത്ത് 854 ആയി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീര്യം കുറഞ്ഞ മദ്യം ആദ്യം നല്‍കാന്‍ തീരുമാനമെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുമ്പോള്‍ വലിയ വ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സര്‍ക്കാരായാലും മദ്യത്തിന്റെ വ്യാപനം അപകടമാണ്. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്‍തുണ ലഭിച്ച ഓപ്പറേഷന്‍ തൂഫാന്റെ സമയത്ത് മദ്യ കമ്പനികള്‍ക്ക് ഇങ്ങനെ സൗകര്യം ചെയ്ത് കൊടുക്കുന്നത് ശരിയല്ല. എക്‌സൈസ് മന്ത്രി എം ലിജുവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും അടക്കം ഈ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ഒര്‍മപ്പെടുത്തി. മദ്യത്തിന്റെ വ്യാപനമുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കും. നികുതി വരുമാനം മുന്നില്‍ക്കണ്ട് സര്‍ക്കാരുകല്‍ മദ്യം നിരോധിക്കാന്‍ തയ്യാറായില്ലെങ്കിലും വ്യാപനം തടയാന്‍ ഉള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി എം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. എന്‍ഇപി നടപ്പിലാക്കുക എന്നത് പിഎം ശ്രീയുടെ പ്രധാന ഭാഗമാണ്. ആ അജണ്ട മുന്നില്‍ക്കണ്ടാണ് ഫണ്ട് അനുവദിക്കാന്‍ ഇങ്ങനെ ഒരു വ്യവസ്ഥ വെച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന് പിഎംശ്രീ ഒപ്പിടേണ്ടി വന്നതും ഈ സമ്മര്‍ദ്ദതന്ത്രം കൊണ്ടാണ്. തിടുക്കപ്പെട്ട് തീരുമാനമെടുക്കാതെ എംഒയു ഒപ്പ് വെക്കാതെ എങ്ങനെ ഫണ്ട് വാങ്ങാം എന്ന വഴികളായിരുന്നു എല്‍ഡിഎഫ് തേടേണ്ടിയിരുന്നത്. സംസ്ഥാനങ്ങളെ വരച്ചവരയില്‍ നിര്‍ത്താമെന്ന കേന്ദ്ര നയം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വ്യവസ്ഥകളെ മറികടന്ന് പിഎംശ്രീ എങ്ങനെ നടപ്പാക്കാം എന്ന് കണ്ടെത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും ആ റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടൂതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. പാഠ്യ പദ്ധതി പരിഷ്‌കരണത്തില്‍ കേന്ദ്ര ഇടപെടല്‍ ഒഴിവാക്കാനുള്ള പഴുത് കണ്ടെത്തുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ഗുണത്തിന് വേണ്ടിയാണ് ഈ പദ്ധതി എന്ന് കഴിഞ്ഞ വിദ്യാഭ്യാസ മന്ത്രി എഴുതിയിരുന്നു. കരാറില്‍ നിന്ന് പിന്മാറാന്‍ കേന്ദ്രത്തിന് മാത്രമേ കഴിയൂ എന്നത് എംഒയുവില്‍ ഉണ്ടെന്നും അത് ഒപ്പിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ആയിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന് പിന്മാറാന്‍ കഴിയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത് എന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി. സര്‍ക്കാര്‍ വെച്ച സമിതി മതേതര പാഠ്യപദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Content Highlights: Abdu Samad Pookkottur has come out strongly against what he describes as preferential treatment for alcohol companies. He questioned government policies and expressed concern about the social implications of such decisions, sparking debate on regulatory priorities and public welfare.

dot image
To advertise here,contact us
dot image