പാലാ നഗരസഭയില്‍ രാഷ്ട്രീയ നാടകം: കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സന്റെ പരാതി

പാലാ നഗരസഭയിലെ യുഡിഎഫിനുള്ളില്‍ പോര് തുടരുന്നു

പാലാ നഗരസഭയില്‍ രാഷ്ട്രീയ നാടകം: കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സന്റെ പരാതി
dot image

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫിനുള്ളില്‍ പോര് തുടരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ ബിനു പുളിക്കകണ്ടത്തിന് എതിരെ പോലീസ് കേസെടുത്തു. പിന്നാലെ കൗണ്‍സിലര്‍ ബിജു തോമസിന് എതിരെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കകണ്ടം പരാതി നല്‍കി. തന്റെ ചേമ്പറിലെ വിലപിടിപ്പുള്ള വാച്ചും പ്രധാന ഫയലും നഷ്ടമായെന്നാണ് ദിയയുടെ പരാതി.

ബിനു പുളുക്കണ്ടത്തിനെതിരെ പരാതി നല്‍കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് പിന്നാലെയാണ് സാധനങ്ങള്‍ കാണാതായതെന്ന് ദിയയുടെ പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയര്‍പേഴ്‌സണ്‍ ഇല്ലാത്ത സമയത്ത് ചേമ്പറില്‍ എത്തി മഹസര്‍ തയ്യാറാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിയയുടെ പരാതി.

കോണ്‍ഗ്രസ് കൗണ്‍സിലറുടെ പരാതിയില്‍ ബിനു പുളിക്കകണ്ടത്തിനും സഹോദരനും എതിരെ കയ്യേറ്റം ചെയ്യല്‍ അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlights: Internal Feud Continues Within UDF in Pala Municipality

dot image
To advertise here,contact us
dot image