

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് പരിചിതയാണ്. ഡിപ്രഷൻ നിറഞ്ഞ ഒരു കാലഘട്ടത്തിനെ അതിജീവിച്ചാണ് അഞ്ചു ഇപ്പോൾ എത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു അഞ്ജുവിന്റെ ആദ്യ വിവാഹം, പക്ഷേ ആ ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിനെ വല്ലാത്ത വിഷാദത്തിലേക്ക് ചെന്നെത്തിച്ചു. ആ ട്രോമയെ കുറിച്ച് നിരവധി അഭിമുഖങ്ങളിലും അഞ്ജു സംസാരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഡിവോഴ്‌സിനെക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ഒരുപാട് പേർ അതിൽ നിന്ന് റിക്കവർ ആയതിനെക്കുറിച്ച് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് അഞ്ചു. ഡിവോഴ്സ് ഒരു കുറ്റമില്ലെന്നും എല്ലാവർക്കും എല്ലാത്തിനും ഒരു സെക്കന്റ് ചാൻസ് ഉണ്ടെന്നും അഞ്ചു പറഞ്ഞു. ഡിവോഴ്സിന് ശേഷം താൻ നീണ്ട ഗ്യാപ്പ് എടുത്തിരുന്നുവെന്നും ഒരു റീ ബോണ്ടിങ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും പറയുകയാണ് അഞ്ചു ഇപ്പോൾ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ ഡിവോഴ്സിനെ പറ്റി ഞാൻ ഓപ്പൺ അപ്പ് ചെയ്യാനുള്ള കാരണം , ഞാൻ അന്ന് തന്നെ പറഞ്ഞിരുന്നു. ഡിവോഴ്സ് ഒരു കുറ്റം അല്ല. ഒരാൾ ഡിവോഴ്സ് ചെയ്തു എന്ന് കരുതി അയാളെ സൊസൈറ്റിയിൽ നിന്ന് മാറ്റി നിർത്തപ്പെടേണ്ട കാര്യമോ കാളിയാക്കേണ്ട കാര്യമോ ഇല്ല. കുറെയൊക്കെ ഇത് മാറിയിട്ടുണ്ട്. ഈ ഒരു പ്രോസസിൽ പോയി കഴിയുമ്പോൾ നമുക്ക് ഉണ്ടാവുന്ന കുറെ പ്രശ്നങ്ങൾ ഉണ്ട്. സെൽഫ് റെസ്‌പെക്ട്, കോൺഫിഡൻസ് , വിശ്വാസം, നമ്മുടെ പുറത്തു തന്നെയുള്ള ഒരു ബിലീഫ്, ഇങ്ങനത്തെ സാധങ്ങൾ എല്ലാം ഇല്ലാതാകും.
അന്ന് ഞാൻ എല്ലാം തുറന്ന് സംസാരിച്ചപ്പോൾ എനിക്ക് കുറെ പേർ മെസ്സേജ് അയച്ചിരുന്നു. അവരോട് എല്ലാം പറയാൻ ഉള്ളത്, എല്ലാത്തിനും ഒരു സെക്കന്റ് ചാൻസ് ഉണ്ട്. പതുക്കെ പതുക്കെ സെൽഫ് റെസ്പെക്റ്റ് കേറിവരും, ഞാൻ എപ്പോഴും ഓർത്തിട്ടുണ്ട് എന്നെ ഹാപ്പി ആക്കിയത് ഞാൻ തന്നെയാണ്, ഒറ്റയ്ക്ക് ആയിരുന്നപ്പോൾ ഞാൻ ഹാപ്പി ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് ആദിത്യയെ എടുക്കാൻ പറ്റിയത്.
2018 ന് ശേഷം ഞാൻ 2022 വരെ കാത്തിരുന്നു, ഞാൻ ബ്രേക്ക് എടുത്തു. റീബോണ്ടിലേക്ക് പോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരെണ്ണം കഴിഞ്ഞിട്ട് നേരെ അടുത്തതിലേക്ക് എടുത്തു ചാടിയാൽ നമ്മൾ അതേ പാറ്റേണിൽ തന്നെ ആയിരിക്കും വീണ്ടും വീണ്ടും കേറുന്നത്,' അഞ്ചു ജോസഫ് പറഞ്ഞു.
ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. രജിസ്റ്റര്‍ വിവാഹത്തിലൂടെയാണ് ഇരുവരും ഒന്നായത്. വിവാഹത്തിനുശേഷം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആയി വിരുന്നും സംഘടിപ്പിച്ചിരുന്നു. വളരെ സ്വകാര്യമായി ആയിരുന്നു അഞ്ജുവിന്റെ വിവാഹം നടന്നിരുന്നത്.
Content Highlights: Malayalam playback singer Anju Joseph has spoken about embracing a new chapter in her life after overcoming the challenges of divorce. After separating from her former husband, Anju revealed that the journey was emotionally difficult and that it took time to rebuild her life and happiness. Four years later, she found love again with Adithya Parameswaran, whom she married in 2024.