റീലുകളില്‍നിന്ന് പണം സമ്പാദിക്കാം; ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി

സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ പങ്കുവയ്ക്കുന്ന റീലുകളില്‍ നിന്ന് പണം സമ്പാദിക്കാം

റീലുകളില്‍നിന്ന് പണം സമ്പാദിക്കാം; ഇക്കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
dot image

അല്‍പസമയം കിട്ടിയാല്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് സ്‌ക്രോള്‍ ചെയ്യുന്നവരാണ് എല്ലാവരും. 5 മിനിറ്റ് കണാമല്ലോ എന്ന് കരുതി ഫോണ്‍ കൈയ്യിലെടുത്താല്‍ അത് മണിക്കൂറുകളോളം നീണ്ടുപോകുന്ന സാഹചര്യവും ഉണ്ട്. റീലുകള്‍ കാണുക മാത്രമല്ല, ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ നല്ല കിടിലനായി എഡിറ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുന്നവരുമുണ്ട്. ഇങ്ങനെ തുടര്‍ച്ചയായി റീലുകള്‍ പങ്കുവച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? ആരെങ്കിലുമൊക്കെ കാണണം എന്ന ലക്ഷ്യം മാത്രമേയുള്ളോ?. എന്നാല്‍ അങ്ങനെയല്ല. റീലുകള്‍ പങ്കുവച്ചാല്‍ നേട്ടമുണ്ട്. അതിലൂടെ പണം സമ്പാദിക്കാം.

earn money from the reels

യൂട്യൂയൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ ഫോര്‍മാറ്റുകള്‍ വ്യത്യസ്തം

YouTube ല്‍ സാധാരണയായി രണ്ട് വീഡിയോ ഫോര്‍മാറ്റുകളാണുള്ളത്. ദൈര്‍ഘ്യമേറിയ വീഡിയോകളും ഹ്രസ്വ വീഡിയോകളും. ഹ്രസ്വ വീഡിയോകളെ പലപ്പോഴും റീലുകള്‍ എന്നാണ് വിളിക്കപ്പെടുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ മാത്രമേ ഉള്ളൂ. വലിയ വീഡിയോകള്‍ പലപ്പോഴും മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. എന്നാല്‍ റീലുകള്‍ സാധാരണയായി കുറച്ച് മിനിറ്റ് ദൈര്‍ഘ്യമുള്ളതും വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലുള്ളതുമാണ്.

പണം സമ്പാദിക്കാന്‍ കഴിയുന്നത് എങ്ങനെ

യൂട്യൂബിലെ നീളമുള്ള വീഡിയോകളില്‍ പരസ്യങ്ങള്‍ കണ്ടിട്ടില്ലേ. ചിലപ്പോള്‍ വീഡിയോ തുടങ്ങുമ്പോള്‍, വീഡിയോ കണ്ട് പകുതിയാകുമ്പോള്‍,അല്ലെങ്കില്‍ പലതവണ. ആ പരസ്യങ്ങളിലൂടെയാണ് വീഡിയോ നിര്‍മ്മിച്ച് പങ്കുവച്ച ആളിന് പണം ലഭിക്കുന്നത്. പരസ്യം കൂടുതല്‍ തവണ കാണുംതോറും അതുണ്ടാക്കിയ ആള്‍ക്ക് പണം ലഭിച്ചുകൊണ്ടിരിക്കും. ഈ പരസ്യം കാണിക്കുന്നത് YouTube ആണ്. ഇങ്ങനെ പരസ്യത്തില്‍നിന്ന് പണം ലഭിക്കണമെങ്കില്‍ നിങ്ങള്‍ Adsense ല്‍ ചേരണം. അതിന് ശേഷം വീഡിയോയില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടും. യൂട്യൂബിലെ Adsense ല്‍ ചേരുന്നതിനായി ആദ്യം നിങ്ങള്‍ യൂട്യൂബ് ചാനലിന്റെ ധനസമ്പാദന പരിധിയില്‍ എത്തണം. 12 മാസത്തിനുള്ളില്‍ 1,000 സബ്‌സ്‌ക്രൈബര്‍മാരും, 4,000 മണിക്കൂര്‍ വീഡിയോ കാഴ്ചയും അതല്ലെങ്കില്‍ ഷോര്‍ട്ട്‌സില്‍ നിന്നും 90 ദിവസത്തിനുള്ളില്‍ 10 ദശലക്ഷം കാഴ്ചയും നേടിയിരിക്കണം.

earn money from the reels

ബ്രാന്‍ഡ് ഡീലുകള്‍

ഒരു ക്രീയേറ്ററിന്റെ ഫോളോവേഴ്‌സ് വര്‍ദ്ധിക്കുമ്പോള്‍ ബ്രാന്‍ഡുകള്‍ അവരുമായി ബന്ധപ്പെടുകയും അവരുടെ വീഡിയോകള്‍ ഫീച്ചര്‍ ചെയ്യുകയും ചെയ്യും. ഈ രീതിയില്‍ നിങ്ങള്‍ ഒരു ബ്രാന്‍ഡുമായി ബന്ധപ്പെടുകയും അവരുടെ ഉല്‍പ്പന്നം നിങ്ങളുടെ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്യും. ഉത്പന്നത്തെക്കുറിച്ച് നിങ്ങളുടെ റിവ്യൂ കേട്ട ശേഷം ആളുകള്‍ക്ക് ആ ബ്രാന്‍ഡിന്റെ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. പല ബ്രാന്‍ഡുകളും റീലുകള്‍ ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. കാരണം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ സമയംകൊണ്ട് ഉത്പന്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അതിലൂടെ ലഭിക്കും.

അഫിലിയേറ്റഡ് മാര്‍ക്കറ്റിംഗ്

അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് എന്നത് ആളുകളെ ഒരു കടയിലേക്ക് അയച്ച് അവിടെ നിന്ന് കമ്മീഷന്‍ വാങ്ങുന്നതിനെക്കുറിച്ചാണ്. ക്രിയേറ്റര്‍മാര്‍ യഥാര്‍ത്ഥത്തില്‍ ഒരു ഉല്‍പ്പന്നത്തിന്റെ ലിങ്ക് തന്റെ വീഡിയോയില്‍ ഇടുന്നു. അതിനുശേഷം, ആളുകള്‍ അതില്‍ ക്ലിക്ക് ചെയ്ത് അത് വാങ്ങിയാല്‍, ക്രിയേറ്ററിന് ഒരു കമ്മീഷന്‍ ലഭിക്കും.

Content Highlights :You can earn money from the reels you share on social media

dot image
To advertise here,contact us
dot image