

അടിമാലി: മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 സിനിമയ്‌ക്കെതിരെ പരാതി. ദൃശ്യം മൂന്നില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്.

അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്നാണ് രാജീവിന്റെ ആരോപണം. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
Content Highlights- A complaint has been lodged against the film Drishyam 3 alleging that the vehicle registration number used by Mohanlal in the movie is fake