

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി പാസ് പുതുക്കാനുളള ഓണ്‍ലൈന്‍ ചാര്‍ജ്ജ് 10 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 110 രൂപയാക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ. കെഎസ്ആര്‍ടിസി സൗജന്യ യാത്രയ്ക്കുളള വിദ്യാര്‍ത്ഥി പാസ് പുതുക്കാനുളള ഓണ്‍ലൈന്‍ ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തിയത് സാധാരണക്കാരായ വിദ്യാര്‍ത്ഥികളോടുളള നീതികേടും വഞ്ചനയുമാണെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ അധ്യായന വര്‍ഷം വരെയും 10 രൂപയ്ക്ക് ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചെറിയ തുക നല്‍കിക്കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന യാത്രാ പാസാണ് 11 ഇരട്ടി ചാര്‍ജ്ജ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും വഞ്ചനാപരമായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി പാസ് പുതുക്കാനുളള ചാര്‍ജ്ജ് കുത്തനെ ഉയര്‍ത്തിയ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം തീര്‍ക്കുമെന്നും SFI മുന്നറിയിപ്പ് നല്‍കി.
'കഴിഞ്ഞ അധ്യായന വര്‍ഷം വരെ 10 രൂപയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പാസ് ലഭിച്ചിരുന്നു. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചെറിയ തുക നല്‍കിക്കണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന യാത്രാ പാസാണ് 11 ഇരട്ടി വര്‍ധിപ്പിച്ചത്. ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളോടുളള നീതികേടാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ സ്‌കൂളുകളില്‍ പോകാന്‍ പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് പോരുന്നത്. ചെറിയ തുകയ്ക്ക് വിദ്യാര്‍ത്ഥി പാസ് നല്‍കിക്കൊണ്ട് അവരുടെ വിദ്യാഭ്യാസ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് തുടര്‍ന്ന് പോന്നിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി പാസിനുളള ചാര്‍ജ്ജ് കുത്തനെ വര്‍ധിപ്പിച്ചത് അവരുടെ അവകാശം റദ്ദ് ചെയ്യുന്ന നടപടിയാണ്. വഞ്ചനാപരമായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്. തീരുമാനം അടിയന്തരമായി പിന്‍വലിക്കണം. അല്ലാത്തപക്ഷം യാത്രാവകാശ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികളെ അണിനിരത്തി പ്രതിഷേധം തീര്‍ക്കും': എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം ശിവപ്രസാദ്, പ്രസിഡന്റ് പി എസ് സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
Content Highlights: Online fee hike for renewing student passes on KSRTB buses should be withdrawn: SFI