

ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പമുള്ള അരങ്ങേറ്റത്തിനു മുന്നോടിയായി എ ടീമിനായി ആദ്യ മല്‍സരം കളിക്കാനിറങ്ങിയ കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ തുടക്കം പാളി. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഉദ്ഘാടന മല്‍സരത്തിലാണ് 15 കാരന്‍ നിരാശപ്പെടുത്തിയത്.
ശ്രീലങ്കന്‍ എ ടീമുമായുള്ള മല്‍സരത്തിലാണ് തിലക് വര്‍മ നയിച്ച എ ടീമിനായി ഓപ്പണറായി വൈഭവ് ഇറങ്ങിയത്. പക്ഷെ 14 റണ്‍സിനു ഇടംകൈയന്‍ ബാറ്റര്‍ക്കു ക്രീസ് വിടേണ്ടി വന്നു. 12 ബോളില്‍ മൂന്നു ഫോറുള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് ഷിറാസാണ് വൈഭവിനെ പെട്ടെന്നു മടക്കിയത്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സലിനായി 750 പ്ലസ് റണ്‍സുമായി ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ശേഷം വൈഭവ് സൂര്യവംശി ആദ്യമായി കളിക്കാനിറങ്ങിയ മല്‍സരമാണിത്. പക്ഷെ ഐപിഎല്ലിലെ മാജിക്കല്‍ ഫോം ഇന്ത്യ എ ടീമിനായുള്ള അരങ്ങേറ്റത്തില്‍ പുറത്തെടുക്കാന്‍ കൗമാര താരത്തിനായില്ല. പ്രഭ്‌സിമ്രന്‍ സിങും വൈഭവും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങിയത്.
Content highlights: vaibhav sooryavanshi dismissed early against sri lanka a match updates