വര്‍ക്കലയില്‍ യുവാവ് കായലില്‍ മുങ്ങിമരിച്ചു

കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കായലിലാണ് യുവാവ് മുങ്ങി മരിച്ചത്

വര്‍ക്കലയില്‍ യുവാവ് കായലില്‍ മുങ്ങിമരിച്ചു
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവ് കായലില്‍ മുങ്ങി മരിച്ചു. കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കായലിലാണ് യുവാവ് മുങ്ങി മരിച്ചത്. അഞ്ചല്‍ പനച്ചവിള കമലാവിലാസത്തില്‍ കെ കണ്ണന്‍ (42) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എങ്ങനെയാണ് കായലില്‍ വീണതെന്ന് വ്യക്തമല്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights: varkala youth drowns in backwater

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us