'വീടിന്റെ ലേ ഔട്ടും ഡിസൈനും വരെ വിശദീകരിച്ച് റീല്‍സും ഫോട്ടോകളും'; ടി സിദ്ദിഖിനെതിരെ വീണ്ടും റഫീഖ്

വിഷയം പുറത്തുവരുമ്പോള്‍ തനിക്ക് ഉത്തരവാദിത്തമില്ല എന്ന് പറഞ്ഞ് എങ്ങനെയാണ് ടി സിദ്ദിഖിന് രക്ഷപ്പെടാനാവുക എന്ന് അദ്ദേഹം ചോദിച്ചു

'വീടിന്റെ ലേ ഔട്ടും ഡിസൈനും വരെ വിശദീകരിച്ച് റീല്‍സും ഫോട്ടോകളും'; ടി സിദ്ദിഖിനെതിരെ വീണ്ടും റഫീഖ്
dot image

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയായ ശ്രുതിയെ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് പറഞ്ഞുപറ്റിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകളുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ശ്രുതിക്ക് 120 ദിവസം കൊണ്ട് വീടൊരുങ്ങും എന്ന് പറഞ്ഞയാളാണ് ടി സിദ്ദിഖെന്നും 120 അല്ല 500 ദിവസം കഴിഞ്ഞിട്ടും വീട് ലഭിക്കാതെ വന്നപ്പോഴാണ് ശ്രുതി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ 15 ലക്ഷം തിരികെ നല്‍കാന്‍ തയ്യാറാണെന്നും ടൗണ്‍ഷിപ്പില്‍ വീട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയതെന്നും റഫീഖ് പറഞ്ഞു. വിഷയം പുറത്തുവരുമ്പോള്‍ തനിക്ക് ഉത്തരവാദിത്തമില്ല എന്ന് പറഞ്ഞ് എങ്ങനെയാണ് ടി സിദ്ദിഖിന് രക്ഷപ്പെടാനാവുക എന്ന് അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തമില്ലാത്ത കാര്യമായിരുന്നെങ്കില്‍ എന്തിനാണ് 120 ദിവസം കൊണ്ട് വീടൊരുങ്ങുമെന്ന് പറഞ്ഞ് ശ്രുതിയെ പറ്റിച്ചതെന്നും ലേ ഔട്ടും ഡിസൈനും വിശദീകരിച്ച് റീല്‍സും ഫോട്ടോകളും പോസ്റ്റ് ചെയ്തതെന്നും റഫീഖ് ചോദിച്ചു.

'ലേ ഔട്ടും ഡിസൈനും വിശദീകരിച്ച് നല്‍കുന്നതും രണ്ടാമത്തെ നിലയെടുക്കുന്നതിനെക്കുറിച്ച് വരെ ആധികാരികമായി സംസാരിച്ചതും അതിന്റെ റീല്‍സെടുത്ത് സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതും ടി സിദ്ദിഖ്. അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ശ്രുതിയ്ക്ക് 120 ദിവസം കൊണ്ട് വീടൊരുങ്ങും എന്ന് തന്നെ ശ്രുതിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ വ്യക്തമാക്കിയതും ടി സിദ്ദിഖ്. ഒരു പോസ്റ്റല്ല അദ്ദേഹം ഇതുസംബന്ധിച്ച് ഇട്ടത്. റീല്‍സും ഫോട്ടോയുമടക്കം പല പോസ്റ്റുകളാണ്. 120 അല്ല 500 ദിവസം കഴിഞ്ഞിട്ടും വീട് ലഭിക്കാതെ വന്നപ്പോഴാണ് ശ്രുതി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ 15 ലക്ഷം തിരികെ നല്‍കാന്‍ തയ്യാറാണെന്നും ടൗണ്‍ഷിപ്പില്‍ വീട് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ വിഷയം പുറത്തുവരുമ്പോള്‍ തനിക്ക് ഉത്തരവാദിത്തമില്ല എന്ന് പറഞ്ഞ് എങ്ങനെയാണ് ടി സിദ്ദിഖിന് രക്ഷപ്പെടാനാവുക? ഉത്തരവാദിത്തമില്ലാത്ത കാര്യമായിരുന്നെങ്കില്‍ എന്തിനാണ് 120 ദിവസം കൊണ്ട് ശ്രുതിയ്ക്ക് വീടൊരുങ്ങും എന്ന് പറഞ്ഞ് പറ്റിച്ചത്? എന്തിനാണ് റീല്‍സും ഫോട്ടോയുമായി നിരവധി പോസ്റ്റുകളിട്ട് തന്റേതാക്കി പ്രചരിപ്പിച്ചത്? ഉത്തരവാദിത്തമില്ലാത്ത കാര്യത്തില്‍ എന്തിനാണ് ലേ ഔട്ടും ഡിസൈനുമെല്ലാം വിശദീകരിക്കുന്നത്?' കെ റഫീഖ് ചോദിച്ചു.

120 ദിവസംകൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്ന് സിദ്ദിഖ് പറയുന്നത് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ടെന്നും ഇതുവരെ വാഗ്ദാനം പാലിച്ചില്ലെന്നും കെ റഫീഖ് പറഞ്ഞു. 'ശ്രുതിയുടെ കണ്ണുനീരിനേയും പ്രയാസത്തേയും കണ്ട് മനുഷ്യപറ്റുള്ള എല്ലാവരും കണ്ണീര്‍തൂകി നില്‍ക്കുമ്പോള്‍ അതിനെ മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചവരാണ് കോണ്‍ഗ്രസുകാര്‍. മുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് റീല്‍സ് ഉണ്ടാക്കി പ്രചരിപ്പിച്ചവരാണ് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും കോണ്‍ഗ്രസുകാരും. അദ്ദേഹം ആ ഘട്ടത്തില്‍ ആശുപത്രി കിടക്കയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുവന്ന് ശ്രുതിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് വെച്ചുനല്‍കുമെന്നായിരുന്നു വാഗ്ദാനം', റഫീഖ് ആരോപിച്ചു. കേരളം മുഴുവന്‍ ചേര്‍ത്ത് നിര്‍ത്തിയ ശ്രുതിയെ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചുവെന്നും കെ റഫീഖ് പറഞ്ഞു.

Content Highlights: K Rafeeq questions t siddique on builting wayanad landslide victim sruthi's house

dot image
To advertise here,contact us
dot image