മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് പാസ്പോ‍ർട്ട് നൽകാൻ കോടതി ഉത്തരവ്

ജൂ​ൺ ഒ​ന്നുവ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​യാണ് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ ന​ൽ​കി​യ​ത്

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് പാസ്പോ‍ർട്ട് നൽകാൻ കോടതി ഉത്തരവ്
dot image

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യെ വി​മാ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫ​ർ​സീ​ൻ മ​ജീ​ദി​ന് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ജൂ​ൺ ഒ​ന്നുവ​രെ പാ​സ്പോ​ർ​ട്ട് കൈ​വ​ശം വ​യ്ക്കാ​നു​ള്ള അ​നു​മ​തി​യാണ് തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​ ന​ൽ​കി​യ​ത്. പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നും സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വി​ദേ​ശ​ത്തു പോ​കാ​നു​മാ​ണ് പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ന്ന​ത്. ജൂ​ൺ ഒ​ന്നി​ന് മു​ൻ​പ് തി​രി​കെ കോ​ട​തി​യി​ൽ ഏ​ൽ​പ്പി​ക്ക​ണമെന്നും കോടതി നിർദേശമുണ്ട്. പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ അ​നു​മ​തി തേ​ടി ഫ​ർ​സീ​ൻ മ​ജീ​ദ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജിയിലാണ് ഉത്തരവ്.

2022 ജൂ​ണ്‍ 12നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ഫ​ര്‍​സീ​ന്‍ മ​ജീ​ദ്, ന​വീ​ന്‍ കു​മാ​ര്‍, സു​നി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ക​ണ്ണൂ​രി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോയ ഇ​ന്‍​ഡി​ഗോ വി​മാ​നത്തിൽ വെച്ചാണ് ഇവർ മുഖ്യമന്ത്രിക്കെതിരെ പ്ര​തി​ഷേ​ധം ന​ട​ത്തിയത്. വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന, വ്യോ​മ​യാ​ന നി​യ​മ​ത്തി​ലെ വ​കു​പ്പ് എ​ന്നി​വ ചേ​ര്‍​ത്താ​ണ് ഇവർക്കെതിരെ കേ​സെ​ടു​ത​ത്. 13 ദി​വ​സം ജ​യി​ലി​ല്‍ കി​ട​ന്ന ശേ​ഷമാണ് ഹൈ​ക്കോ​ട​തിയിൽ നിന്നും ഇ​വ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.
Content Highlights: Court orders to release passport of Farzeen Majeed, the first accused in the case of attacking the Chief Minister on a plane

dot image
To advertise here,contact us
dot image