

കൊച്ചി: കാക്കനാട് അതിഥി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 13കാരിക്ക് വെട്ടേറ്റു. സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രാത്രി 7 മണിയോടെയാണ് സംഭവം. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13കാരിക്ക് വെട്ടേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരാള്‍ക്കും വെട്ടേറ്റതായാണ് വിവരം.
Content Highlights: A dispute broke out between guest workers 13-year-old girl was stabbed at kakkanad