

ഗുവാഹത്തി: ഇന്ത്യയിൽ മുസ്‌ലിം സമൂഹം മുമ്പത്തേക്കാളും സുരക്ഷിതരാണെന്നും അതിന് കാരണം അവർക്കൊപ്പം നിൽകുന്ന ഹിന്ദുക്കളാണെന്നും പ്രസ്താവന നടത്തി അസമിലെ ന്യൂനപക്ഷ പാർട്ടിയുമായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) മേധാവി മൗലാന ബദ്‌റുദ്ദീൻ അജ്മൽ. അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ "മിയ" രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അജ്മലിൻ്റെ പ്രതികരണം. അസമിലെ ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ഒരു അധിക്ഷേപകരമായ പദമാണ് മിയ. മുസ്‌ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും അജ്മൽ അഭ്യർത്ഥിച്ചു.
'ഇന്ത്യയിൽ മുസ്ലീങ്ങൾ മുമ്പത്തേക്കാളും സുരക്ഷിതരാണ്, അവർക്ക് ഭയപ്പെടാനൊന്നുമില്ല, കാരണം ഹിന്ദുക്കൾ അവർക്കൊപ്പം നിൽക്കുന്നുവെന്നും അജ്മൽ പറഞ്ഞു. ഹിമന്ത നിലവിളിച്ചിട്ട് കാര്യമില്ലെന്നും മിയ, മിയ എന്ന് ഇനിയും ഉറക്കേ വിളിക്കട്ടേയെന്നും' പരിഹസിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ ബിജെപിക്ക് നൽകരുതെന്നും അദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കോൺഗ്രസിന് 23 സീറ്റുകൾ ലഭിച്ചാൽ സർക്കാർ രൂപീകരിക്കാൻ കഴിയുമോഎന്നും ചോദ്യമുയർത്തി. കോൺഗ്രസ് സജീവമായി പ്രവർത്തിക്കുന്ന മുസ്‌ലിങ്ങള്‍ കൂടുതലുള്ള മണ്ഡലങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു ചോദ്യം. പാർട്ടി വൃത്തികെട്ട കളി കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‌ലിം വോട്ടുകളുടെ വിഭജനം സമുദായത്തിന് വലിയ വില നൽകേണ്ടി വരുമെന്നും അജ്മൽ പറഞ്ഞു.
Content Highlights: AIUDF chief Maulana Badruddin Ajmal stated that Muslims in India are safer than before and credited Hindus for ensuring communal harmony and security.