സ്വർണക്കൊള്ളയും പത്മകുമാറും ചർച്ചയായില്ല; CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു

തെരഞ്ഞെടുപ്പിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ നിർദേശം

സ്വർണക്കൊള്ളയും പത്മകുമാറും ചർച്ചയായില്ല; CPIM പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു
dot image

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളടക്കം ചർച്ച ചെയ്യാനായി ചേർന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ശബരിമല സ്വർണക്കൊള്ള വിഷയം ചർച്ചയായില്ല. കേസിൽ പ്രതിയായ ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തില്ല. കേസിൽ പത്മകുമാറിനെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചില്ലെന്ന വിമർശനം പ്രതിപക്ഷമടക്കം ഉയർത്തുന്ന വേളയിലാണ് ഇന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് നടന്നത്.

അതേസമയം കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിലെ കണക്കുകൾ യോഗം വിലയിരുത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെയും പാർലമെന്‍റ് തെരഞ്ഞെടുപ്പിലെയും കണക്കുകൾ യോഗത്തിൽ വിലയിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും വോട്ട് നിലയുമടക്കം യോഗത്തിൽ വിശകലനം ചെയ്തു. നിയമസഭാതെരഞ്ഞെടുപ്പിൽ എങ്ങനെ മുൻതൂക്കം ഉണ്ടാക്കാം എന്ന വിഷയത്തിലായിരുന്നു പ്രധാന ചർച്ച. വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകണമെന്ന് അംഗങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

Content Highlights:‌ CPIM Pathanamthitta District Secretariat meeting concludes, no mentions about sabarimala gold theft and A padmakumar matter

dot image
To advertise here,contact us
dot image